Image

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ ജൂലൈ ഒന്നിന്

സെബാസ്റ്റ്യന്‍ ആന്റണി Published on 04 June, 2017
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ ജൂലൈ ഒന്നിന്
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷീക 5ഗ സീറോ റണ്‍/ വാക്ക് ന്യൂ ജേഴ്‌സിയിലെ സ്കില്‍മാന്‍ പാര്‍ക്കില്‍ വച്ച് ജൂലൈ ഒന്നാം തിയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ നടത്തപ്പെടും (Location Address: Main Blvd, Skillman, NJ 08558).

ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയത്തിലെ ഫെലോഷിപ്പ് ഹാളിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നിനാണ് 5ഗ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.

സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 350 ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായിസംഘാടകര്‍ അറിയിച്ചു. ഏകദേശം 500 പേരെയാണ് ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷന് ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക്10ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.

ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്യാന്‍  ക്ലിക്ക് ചെയ്യുക http://www.SyroRun5K.wordpress.com

ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും .

5K  റണ്‍ /വാക്ക് വിജയികള്‍ക്ക് T ഷര്‍ട്ടും, വിവിധ സമ്മാനങ്ങളും നല്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 5K  റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ‘ബാര്‍ബിക്യൂ’ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകര്‍ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു എല്ലാവരുടെയും സഹകരണം വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അഭ്യര്‍ഥിച്ചു.

രണ്ടാമത് വാര്‍ഷീക
5K സീറോ റണ്‍/വാക്ക്‌നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും, താഴെ പറയുന്നവരുമായി ബന്ധപ്പെടുക,

ലിയോണ ടോമി (9082008923)
കോളിന്‍ മോര്‍സ് (7327894774)
ഗ്രേഷ്യസ് ആനിത്താനം (9082801205)
ഡാനി ജോസഫ് (9089384513)

web: http://www.SyroRun5K.wordpress.com
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ ജൂലൈ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക