Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം: പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു

ജോര്‍ജ് തുമ്പയില്‍ Published on 04 June, 2017
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം: പുതിയ കൗണ്‍സില്‍ നിലവില്‍  വന്നു
ബെന്‍സേലം (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അടുത്ത നാലു വര്‍ഷത്തേക്കുള്ള കൗണ്‍സില്‍ നിലവില്‍ വന്നു. ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടന്ന ഭദ്രാസന അസംബ്ലിയിലാണ് ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ് നടന്നത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

പുതിയതായി രൂപീകരിച്ച കൗണ്‍സിലിലെ അംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ:
ഭദ്രാസന സെക്രട്ടറി: ഫാ. മാത്യു (സുജിത്) തോമസ് (റോച്ചസ്റ്റര്‍ സെന്റ് തോമസ്). കൗണ്‍സില്‍ അംഗങ്ങളായ വൈദികര്‍ : ഫാ. മാത്യു തോമസ് (വാലി കോട്ടേജ് സെന്റ് മേരീസ്), ഫാ. ബാബു കെ. മാത്യു (മിഡ്‌ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്). 

അല്‍മായ അംഗങ്ങള്‍: ഡോ. ഫിലിപ്പ് ജോര്‍ജ് (സെന്റ് ജോര്‍ജ്, പോര്‍ട്ട് ചെസ്റ്റര്‍), സജി എം. പോത്തന്‍ (സെന്റ് മേരീസ് സഫേണ്‍), സാജന്‍ മാത്യു (സെന്റ് ഗ്രിഗോറിയോസ്, യോങ്കേഴ്‌സ്), സന്തോഷ് മത്തായി (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ചെറിലെയ്ന്‍ ക്വീന്‍സ് ന്യൂയോര്‍ക്ക്).

ഓഡിറ്റര്‍: തമ്പി നൈനാന്‍ (ബ്രോങ്ക്‌സ് സെന്റ് മേരീസ്). റെജി മാത്യൂസ് (സെന്റ് മേരീസ് ബ്രോങ്ക്‌സ്) ആയിരുന്നു ഇലക്ഷന്‍ ഓഫീസര്‍. 
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം: പുതിയ കൗണ്‍സില്‍ നിലവില്‍  വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക