Image

രണ്ടാമൂഴം മറുഭാഷകളില്‍ `മഹാഭാരതം' തന്നെയെന്ന്‌ സംവിധായകന്‍

Published on 05 June, 2017
 രണ്ടാമൂഴം മറുഭാഷകളില്‍ `മഹാഭാരതം' തന്നെയെന്ന്‌ സംവിധായകന്‍

 എംടിയുടെ  'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്‌ 'മഹാഭാരതം'  എന്നുതന്നെ പേരെന്നും  സംഘപരിവാര്‍ ഭീഷണിക്ക്‌ വഴങ്ങാനില്ലെന്നും  സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. 

മലയാളമുള്‍പ്പെടെ അഞ്ച്‌ ഭാഷകളില്‍ 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ മലയാളത്തില്‍ എംടിയുടെ നോവലിന്റെ പേരായ 'രണ്ടാമൂഴം' എന്നുതന്നെയും ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ 'മഹാഭാരതം' എന്നുമായിരുന്നു പ്രോജക്ട്‌ പ്രഖ്യാപനവേളയില്‍ പേരിട്ടിരുന്നത്‌. 

 എന്നാല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്‌ 'മഹാഭാരതം' എന്ന്‌ പേരിട്ടതിനെതിരേ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. 

എന്നാല്‍ മലയാളം ഒഴികെയുള്ള ഭാഷകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന 'മഹാഭാരതം' എന്ന പേര്‌ മാറ്റാനില്ലെന്ന്‌  നിര്‍മ്മാതാവ്‌ ബി.ആര്‍.ഷെട്ടിക്കൊപ്പം അബുദബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക