Image

ഇതെന്താ പഴയസാരി കൊണ്ട് തുന്നിച്ച ഗൌണോ ? ശില്‍പ്പ ഷെട്ടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Published on 05 June, 2017
ഇതെന്താ പഴയസാരി കൊണ്ട് തുന്നിച്ച ഗൌണോ ? ശില്‍പ്പ ഷെട്ടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിനെത്തിയപ്പോള്‍ ശില്‍പ ധരിച്ച വസ്ത്രത്തിനാണ് വിമര്‍ശനങ്ങളുെട പെരുമഴയെത്തുന്നത്. വിമര്‍ശനങ്ങളിലും കാര്യമില്ലാതില്ല, ചടങ്ങിനായി ശില്‍പ ധരിച്ച വേഷം ഗൗണാണോ അതോ സാരിയാണോ എന്നു പോലും മനസിലാകുന്നില്ലെന്നു മാത്രമല്ല ഒട്ടും മേന്മയില്ലാത്തൊരു ഡിസൈനുമായിരുന്നു അത്. കരിനീലനിറത്തിലുള്ള ആ വേഷം പഴയ സാരികൊണ്ട് ശില്‍പ ഗൗണ്‍ തുന്നിച്ചതാണോയെന്നാണ് പലരും കളിയാക്കി ചോദിക്കുന്നത്. കരിനീലനിറത്തേക്കാള്‍ എടുത്തുനില്‍ക്കുന്നത് ഗൗണ്‍ സാരിയിലെ വെള്ളി നിറം തന്നെയാണ്.

സില്‍വര്‍ സാന്‍ഡലും സില്‍വര്‍ വളയും സില്‍വര്‍ മോതിരങ്ങളുമൊക്കെയായി ആകെമൊത്തം ഒരു സില്‍വര്‍ മേളമായിരുന്നു. രണ്ടു സ്‌റ്റൈലിലുള്ള വസ്ത്രങ്ങളെ മിക്‌സ് ചെയ്തുള്ള ഫ്യൂഷന്‍ ആകാം ശില്‍പ പരീക്ഷിച്ചതെന്നാണ് കേള്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക