Image

ഗോള്‍ഡ്‌കോസ്റ്റിലെ മള്‍ട്ടി കള്‍ച്ചറല്‍ ആഘോഷങ്ങള്‍ ശ്രദ്ധേയമായി

Published on 05 June, 2017
ഗോള്‍ഡ്‌കോസ്റ്റിലെ മള്‍ട്ടി കള്‍ച്ചറല്‍ ആഘോഷങ്ങള്‍ ശ്രദ്ധേയമായി
     ഗോള്‍ഡ്‌കോസ്റ്റ്: ഗോള്‍ഡ്‌കോസ്റ്റിലെ സൗത്ത് പോര്‍ട്ട് മേരി ഇമ്മാക്കുലേറ്റ് കാത്തലിക് പാരീഷിന്റെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ സഹകരണം ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി.

മേയ് മാസം 28നു രാവിലെ 8.30നു മള്‍ട്ടികള്‍ച്ചറല്‍ മാസത്തിനുശേഷം ഗോള്‍ഡ്‌കോസ്റ്റ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബേന്‍ ചെണ്ടമേളത്തിന്റെ അകന്പടിയോടുകൂടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാത്തലിക് സമൂഹം പ്രധാന വേദിയിലെത്തി. തുടര്‍ന്നു വ്യത്യസ്ത രീതിയിലുള്ള ഓരോ രാജ്യത്തിന്റെയും കലാപരിപാടികള്‍ അരങ്ങേറി. കേരളീയരുടെ തനത് കലാരൂപമായ ചെണ്ടമേളം ആകര്‍ഷണമായ അനുഭവമായി. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ ഓരോ രാജ്യങ്ങളുടെയും ഭക്ഷണങ്ങള്‍ സൗജന്യമായിരുന്നു. സാജന്‍ ആന്റണി, ജോഷി ജോസഫ്, ഷിന്‍സണ്‍ കുര്യന്‍, ഷൈജോ സേവ്യര്‍, ദീപു, ജോജോസ്, ജോസ്, റെജിമോന്‍ ജോസഫ്, ജയ്‌സണ്‍, ചെറിയാന്‍ വേണാട് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ചെറിയാന്‍ വേണാട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക