ഫഹദ് ഫാസിലും വിനായകനും വീണ്ടും ഒന്നിക്കുന്ന റോള്‍
മോഡല്‍സ് റിലീസിനൊരുങ്ങുന്നു. നര്‍മത്തിന് പ്രാധാന്യം നല്കുന്ന ചിത്രം എഴുതി
സംവിധാനം ചെയ്യുന്നത് റാഫിയാണ്.
ഷറഫുദീന്‍, വിനയ്ഫോര്‍ട്ട് എന്നിവരും
പ്രധാനവേഷത്തില്‍ എത്തുന്നു. നാലു കൂട്ടുകാരുടെ ഗോവയാത്ര പ്രമേയമാകുന്ന
ചിത്രത്തില്‍ നായിക നമിത പ്രമോദാണ്.
ഫഹദ് -ദിലീഷ് പോത്തന് ടീം ഒന്നിക്കുന്ന
'ദൃക്സാക്ഷിയും തൊണ്ടിമുതലും' ഈമാസം അവസാനത്തോടെ റിലീസ് ചെയ്യും. ഫഹദിന്റെ ആദ്യ
തമിഴ്ചിത്രം 'വേലൈക്കാരന്' ചിത്രീകരണത്തിലാണ്.