Image

ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍

Published on 06 June, 2017
ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍
ന്യൂയോര്‍ക് : മഴവില്‍ എഫ് എം മൂവീസിന്റെ ബാനറില്‍ ഡോ .സിന്ധു പിള്ള നിര്‍മ്മിച്ച ഷോര്‍ട് ഫിലിം അനന്തരം കൈരളി ടിവിയില്‍ ജൂണ്‍ 10 , 11 ശനി ,ഞായര്‍ ദിവസങ്ങളില്‍ 4 പിഎം നും8 .30 . പിഎം നും പീപ്പിള്‍ കൈരളിയില്‍ ശനിയാഴ്ച രാത്രി 9 പിഎം നും പ്ര ക്ഷേപണം ചെയ്യുന്നു .

നിശാന്ത് നായര്‍ തിരക്കഥ സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തില്‍ പുതിയ തലമുറയുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്കു ഇരയാകുന്ന ഒരു ചെറുപ്പക്കാരന്റെ ആത്മസങ്കര്‍ഷങ്ങളുടെ , അവിചാരിതമായി അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സ്‌നേഹ ദുഃഖങ്ങളുടെ കഥ മനോഹരമായി അമേരിക്കന്‍ പശ്ചാത്തലത്തില്‍ ദൃശ്യവല്‍കരിച്ചിരിക്കുന്നു .

അഭിനയ മികവ് തെളിയിച്ചവര്‍ എല്ലാം തന്നെ അമേരിക്കന്‍ മലയാളികള്‍ .ജോസ് എബ്രഹാം, Dr. സിന്ധു പിള്ള, സജിനി സക്കറിയ (അക്കരക്കാഴ്ചകള്‍), മനോഹര്‍ തോമസ്, നോബിള്‍ വര്‍ഗ്ഗീസ്, റിന്റ്റ റോണി, മൃദുല പുന്നംകുന്നത്ത്, സിവിയ ഷാജി, ജിജി ജോസ്, തേജസ്സ് അലക്‌സ്, സ്മിത ജോര്‍ജ്ജ്, പ്രദീപ് നായര്‍, ലൂസി കുര്യാക്കോസ്, പ്രതാപന്‍ ശിവപാദം, അരുണ്‍ വര്‍ഗീസ്സ് തുടങ്ങിയവര്‍ ആണ് അഭിനയതയേക്കാള്‍.

സുനില്‍ പണിക്കര്‍ എഴുതിയ ഗാനങ്ങള്‍ ശാലിനി രാജേന്ദ്രന്‍, അനില്‍ ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു.

പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ജോജോ കൊട്ടാരക്കര (അസ്സോസിയേറ്റ് ഡയറക്ടര്‍), ആഞ്ചല ഗോറാഫി (അസിസ്റ്റന്റ് ഡയറക്ടര്‍), നിശാന്ത് നായര്‍ (ക്യാമറ), സോണി മാത്യു (അസിസ്റ്റന്റ് ക്യാമറ), സുമേഷ് ആനന്ദ് (ബാക്ക്ഗ്രൗണ്ട് സ്‌കോര്‍), വിശാഖ് രാജേന്ദ്രന്‍, തേജസ്സ് ശശിധരന്‍ (എഡിറ്റര്‍), ജയന്‍ നായര്‍ (പോസ്റ്റ് പ്രോഡക്ഷന്‍), രേഖ നായര്‍, ജിത്തു ജോബ ്(പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഷാജി എഡ്‌വേഡ് (PRO), അനില്‍ ഭാസ്‌കര്‍ (മ്യൂസിക് ഡയറക്ടര്‍), റോണ്‍ തോമസ് (ഗ്രാഫിക്‌സ്) വിവരങ്ങള്‍ക്ക് ഡോ: സിന്ധു പിള്ള നിശാന്ത് നായര്‍ 3476758802
ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍ ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍ ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍ ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍ ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍ ഡോ: സിന്ധു പിള്ള നിര്‍മ്മിച്ച ' അനന്തരം 'ഷോര്‍ട് ഫിലിം കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക