Image

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ഇതളുകള്‍ക്കപ്പുറം യു ട്യൂബ് വൈറലായി മാറി

ജയശങ്കര്‍ പിള്ള Published on 06 June, 2017
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ഇതളുകള്‍ക്കപ്പുറം യു ട്യൂബ് വൈറലായി മാറി
ആദി ക്രിയേഷന്‍സ് കാനഡയുടെ ബാനറില്‍ അമല്‍ അറുകൊലശേരില്‍ സംവിധാനം ചെയ്ത "ഇതളുകള്‍ക്കപ്പുറം" ഹ്രസ്വ ചിത്രം യൂട്യൂബ് വൈറല്‍ ആകുന്നു.ചിത്രം റിലീസ് ചെയ്തു 60 മണിക്കൂറിനുള്ളില്‍ 344810 പ്രേക്ഷകര്‍ ആണ് സിനിമ മുഴുവന്‍ ആയി കണ്ടത്.പുതുമുഖ മലയാള നടി ആയ കാവ്യാമാധവ് നായിക ആയ ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നതു മിഥുന്‍ മഹേഷ് ആണ്.ലിജോ ജോണ്‍ ഛായാഗ്രഹണവും അരുണ്‍ പി ജി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ജോയല്‍ ജോണ്‍സ് ആണ്

ആദി ക്രിയേഷന്‍സ് കാനഡയുടെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് ജയശങ്കര്‍ പിള്ളയും ഡബ്ബിങ് & റെക്കോര്‍ഡിങ് ലാല്‍ സ്റ്റുഡിയോ കൊച്ചിയും ചെയ്തിരിക്കുന്നു.

ന്യൂ ജനറഷന്‍ ജീവിതത്തില്‍ യുവാക്കള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഒരു നേര്‍ കാഴ്ചയാണ് ഈ ചിത്രം,"നാം ആരെങ്കിലും കബളിപ്പിച്ചു എന്ന് ഓര്‍ത്തു സന്തോഷിക്കുമ്പോള്‍ ഓര്‍ക്കുക അതെ നിമിഷം നാം സ്വയം കബളിപ്പിക്കപെട്ടു കഴിഞ്ഞു എന്ന്" ഈ ഒരു മെസ്സേജ് നല്‍കുവാന്‍ കൂടി ആണ് സംവിധായകനും തിരക്കഥാ കൃത്തും "ഇതളുകള്‍ക്കു ആപ്പുറത്തിലൂടെ" ശ്രമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തില്‍ സംവിധായകന്‍ അമല്‍ നിര്‍മ്മാതാവ് ജയശങ്കര്‍ എന്നിവര്‍ സഹൃദയരായ എല്ലാ കലാ സ്‌നേഹികള്‍ക്കും നന്ദി രേഖപ്പെടുത്തി.ആദിക്രിയേഷന്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത് ചിത്രം ആണ് "ഇതളുകള്‍ക്കപ്പുറം".വലിയ സ്ക്രീന്‍ ചിത്രങ്ങളേക്കാള്‍ വേഗം പൊതു ജനങ്ങളിലേക്ക് നല്ല മെസ്സേജുകള്‍ ചുരുങ്ങിയ സമയത്തിലും ചെലവ് ചുരുക്കിയും നല്‍കാന്‍ കഴിയും എന്നതാണ് ഹ്രസ്വ ചിത്രങ്ങള്‍ക്കു കഴിയും എന്നത്തിനുള്ള തെളിവുകൂടി ആണ് ഈ ചിത്രം,ആദി ക്രിയേഷന്‍സ് മറ്റു രണ്ടു ഹ്രസ്വ ചിത്രങ്ങളുടെയും,പ്രണയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ആല്ബത്തിന്റെയും പണിപ്പുരയില്‍ ആണ്.

ചിത്രം കാണുവാന്‍ ..
https://youtu.be/rSOf8P1mMAU
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ഇതളുകള്‍ക്കപ്പുറം യു ട്യൂബ് വൈറലായി മാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക