Image

വിചാരവേദിയുടെ ജൂണ്‍മാസത്തിലെ സാഹിത്യസമ്മേളനം തലമുറകളുടെ സംഗമം

Published on 06 June, 2017
വിചാരവേദിയുടെ ജൂണ്‍മാസത്തിലെ സാഹിത്യസമ്മേളനം തലമുറകളുടെ സംഗമം
അമേരിക്കന്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുക എന്ന ആദര്‍ശം എന്നും വച്ചുപുലര്‍ത്തുന്ന വിചാരവേദി ഇവിടെയുള്ള എഴുത്തുകാരുടെ കൃതികള്‍ പ്രതിമാസം ചര്‍ച്ചക്കായി തെരഞ്ഞെടുക്കുന്നു. ജൂണ്‍ മാസത്തിലെ വിചാരവേദിയില്‍ ചര്‍ച്ച ചെയ്യുന്നത് „സാഹിത്യപ്രതി‘ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ “ട്രൂ പെഴ്‌സ്‌പെക്ടീവ്‌സ്” (True Perspectives) എന്ന ഇംഗ്ലീഷ് പുസ്തകമാണ്. അവര്‍ പലപ്പോഴായി മലയാളത്തില്‍ എഴുതിയ ലേഖനങ്ങുടെ ഇംഗ്ലീഷ് പരിഭാഷയാé് ഈ പുസതകം. അമേരിക്കന്‍ മലയാളിയായ ഗ്രന്ഥകര്‍ത്രി അമേരിക്കയിലെയും കേരളത്തിലെയും ജീവിതത്തില്‍ നിന്നും പകര്‍ത്തിയെടുത്ത ഒരേടാണീ പുസ്തകം. അതുകൊണ്ട് ഇതു പുതുതലമുറയ്ക്ക് കൗതുകമാകുമെന്നു മനസ്സിലാക്കിയ അവര്‍ അവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു.

നമ്മുടെ ഭാഷയും സംസ്ക്കാരവും പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഇനിയും വിചാരവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അതിന്റെ തുടക്കം പോലെ ഈ മാസത്തെ സാഹിത്യസമ്മേളനത്തില്‍ പുതുതലമുറയിലെ റ്റീനേജുകാരും ചെറുപ്പക്കാരും ഇദംപ്രഥമമായി പങ്കെടുക്കുന്നു. ഇവിടെ തലമുറകളുടെ ഒരു സംഗമം നടക്കുന്നു.

രു സംസ്ക്കാരങ്ങളുടെ ഇടയില്‍ ജീവിçന്ന æട്ടികള്‍ക്ക് പലര്‍ക്കും മലയാള ഭാഷ പഠിക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് നമ്മുടെ നാടിനെക്കുറിച്ച് ലളിതമായ ശൈലിയില്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ സഹായകമാകുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ന്യൂയോര്‍ക്കിലെ മലയാള സാഹിത്യകാരന്മാരും സാംസ്ക്കാരിക നായകന്മാരും പങ്കെടുക്കുന്ന ഒരു സദസ്സായിരിക്കും ഇത്. പ്രത്യേകിച്ച് മലയാളി æട്ടികളുടെ സാന്നിദ്ധ്യവും ഭാഗഭാഗിത്വവും ഇതിനെ ശ്രേഷ്ഠമാക്കുന്നു. തലമുറകള്‍ അറിവും അനുഭവങ്ങളും കൈമാറുന്ന ഒരു വേദിയായി വിചാരവേദി മാറുന്ന ദിവസമായിരിക്കും ജൂണ്‍ 11, ഞായര്‍. ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ജന്മമാസം കൂടിയാണിത്. ഈ സമ്മേളനത്തില്‍ സംബന്ധിച്ച് ഇത് വിജയപ്രദമാക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

വാസുദേവ് പുളിക്കല്‍, സാംസി കൊടുമണ്‍
Join WhatsApp News
Sudhir Panikkaveetil 2017-06-07 06:29:33
എഴുത്തുകാരുടെ ജന്മ മാസത്തിൽ അവരുടെ കൃതികളുടെ ചർച്ച നടത്തുന്നത് നല്ല ഒരു ആശയമാണ്. വിചാരവേദി മുമ്പും ഇത് ചെയ്തിട്ടിട്ടുണ്ട്. വിചാരവേദി നൂതനാശയങ്ങൾ നടപ്പിൽ വരുത്തുന്നു. അവാർഡുകളും അംഗീകാരങ്ങളും എഴുത്തുകാർക്ക്   കൊടുക്കുന്നത് ഒരു പുതിയ കാര്യമല്ല. അതേക്കുറിച്ച്  സ്വന്തം പേര് പറയാൻ പോലും ധൈര്യമില്ലാത്തവരുടെ ചില കമന്റുകൾ ഇ മലയാളിയിൽ കണ്ടപ്പോൾ ആടിനെ പട്ടിയാക്കിയ കഥയാണ് ഓർമ്മ വരുന്നത്.  ആളുകൾ പറയുന്നത് കേട്ട് ആടിനെ വിട്ടുകളഞ്ഞ ബ്രാഹ്മണനെപ്പോലെ വിചാരവേദി അവരുടെ തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കരുത്.  നാട്ടിലെ പ്രമുഖ എഴുത്തുകാരുമായി തുലനം ചെയ്ത ഇവിടെ എഴുത്തുകാരില്ല എന്ന്  പറയുന്നവരെ അവഗണിക്കുക.  അർഹതയുടെ മാനദണ്ഡമെന്താണ്? കുമാരൻ ആശാനെപ്പോലെ, സുഗതകുമാരിയെപോലെ എഴുതുകയാണ് യഥാർത്ഥ സാഹിത്യമെന്നു ഒരാൾ പറയുന്നെങ്കിൽ അത് അയാളുടെ അറിവിന്റെ പരിമിതി കാണിക്കുന്നു. അത്തരം "ശ്വാനശബ്ദങ്ങൾ അല്ലെങ്കിൽ  പുരുഷത്വമില്ലാത്ത വികല  സ്വരങ്ങൾ  അവഗണിക്കുക".  അമേരിക്കൻ എഴുത്തുകാരുടെ രചനകൾ ഒന്നും കൊള്ളില്ലെന്നു പറയുന്നത് ആരെയും മുഷിപ്പിക്കണ്ടെന്നു കരുതിയാണെന്നു ഒരാൾ പറഞ്ഞു., പേര് എടുത്ത് പറഞ്ഞാൽ വ്യക്തി വൈരാഗ്യം ഉണ്ടാവുമത്രെ. സാഹിത്യ നിരൂപണവും വ്യക്തി ബന്ധവും എന്തിനു കൂട്ടികുഴക്കുന്നു.വിചാരവേദി സുധീരം മുന്നേറുക. അഭിനന്ദങ്ങൾ.പ്രതികരിക്കയില്ലെന്നു പറഞ്ഞു നിശബ്ദത പാലിക്കുമ്പോൾ "കോതമാരുടെ പാട്ടിനു അവസാനമുണ്ടാകില്ല"

  ശ്രീമതി എൽസി യോഹന്നാന് എല്ലാ ആശംസകളും നേരുന്നു
Vasudev Pulickal, Vicharavedi President 2017-06-07 11:07:24
Vicharavedit recognizes writers and honor them with awards. We feel that awards are encouragement to writers. Vicharavedi independently decides awards an choose award winners taking their contributions into considerations without any external influence. Vicharavedi is aware of the negative attitude and displeasure of certain individuals about our award project. We are ignoring them and going forward with our own plans and decisions. 
വിദ്യാധരൻ 2017-06-07 12:17:51

അവാർഡുകൾ നിറുത്തലാക്കി
അബദ്ധത്തിലാക്കരുത് നിങ്ങളെന്നെ
തുടരണം ഫലകവും പൊന്നാടയും-
കൊടുക്കുന്ന പരിപാടി തുടർന്നുതന്നെ
എപ്പോഴാണ് അത് ഉപകാരമാകുമെന്ന്
ചൊല്ലുവാനാവില്ല എഴുത്തുകാർക്ക്
അച്ചിക്കുടുക്കവാൻ നായർക്ക് പുതക്കുവാൻ
പൊന്നാട തരമായി വരും തീർച്ചതന്നെ
ഫലകം ചിലപ്പോൾ പരിചയായി മാറും
തലമണ്ട കാക്കുംമൊത്തിരി എഴുതേണ്ടതല്ലേ
ചൊല്ലാം ഞനെന്റെ അനുഭവം ഹൃസ്വമായി
തല്ലു കിട്ടാതെ നിങ്ങളെ രക്ഷിച്ചെന്നിരിക്കും 
"എപ്പോഴും ഈ കുന്തത്തിലിരുന്നു നിങ്ങൾ
കുത്തിക്കുറിക്കലാണ് പണിയൊന്നുമില്ലേ
കുഞ്ഞുങ്ങടെ കാര്യം നോക്കുവാൻ
ഒട്ടും സമയം ഇല്ലപോലും
ഓരോന്നു പറഞ്ഞു ഞങ്ങൾ തമ്മിൽ
വഴക്കു മൂത്ത് കളികാര്യമായി
ആഞ്ഞടുത്തുഭാര്യ അടിക്കാൻ എന്റെ നേരെ
പാഞ്ഞു ചെന്നെടുത്തു 'ഫലകം' പരിചയായി
ആകുന്ന പണി അവളുനോക്കി
താഡിക്കുവാൻ കൈ ചുരുട്ടിയെന്ന
എങ്കിലും കളരി പയറ്റുകാരനെ പോൽ
അങ്കം പൊരുതി 'ഫലകം' പരിചയായി
അവാർഡുകൾ നിറുത്തലാക്കി
അബദ്ധത്തിലാക്കരുത് നിങ്ങളെന്നെ
തുടരണം ഫലകവും പൊന്നാടയും-
കൊടുക്കുന്ന പരിപാടി തുടർന്നുതന്നെ

  

andrew 2017-06-10 14:34:07
Best Wishes to all  @ Vicharavedi
You guys are doing a great job, keep on forward march. Just ignore negative critics.
Vasudev Pulickal 2017-06-12 13:32:29
Thank you very much Mr. Andrews for your encouragement. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക