Image

ആസിഫ്‌ അലിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Published on 07 June, 2017
 ആസിഫ്‌ അലിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
 ആസിഫ്‌ അലിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആസിഫ്‌ ആശുപത്രിയില്‍ നിന്ന്‌ പകര്‍ത്തിയ,   ഭാര്യ സമയ്‌ക്കും മകന്‍ ആദമിനുമൊപ്പമുള്ള ചിത്രമാണ്‌ പ്രചരിക്കുന്നത്‌.  

ജൂണ്‍ രണ്ടിനായിരുന്നു ആസിഫ്‌ അലിയുടെ ഭാര്യ സമ മസ്‌റീന്‍ പെണ്‍കുട്ടിക്ക്‌ ജന്മം നല്‍കിയത്‌. ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആസിഫ്‌ തന്റെ ആരാധകരെ അറിയിക്കുകയും ചെയ്‌തു. 

2013ല്‍ വിവാഹിതനായ ആസിഫിന്റെ ആദ്യ കുട്ടി ആദമിന്‌ ഇപ്പോള്‍ മൂന്ന്‌ വയസുണ്ട്‌. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും പ്രവേശിച്ച ആസിഫ്‌ മകന്‍ ആദമിന്റെ പേരാണ്‌ കമ്പനിക്ക്‌ നല്‍കിയത്‌. 

 മലയാള സിനിമയിലെ മൂന്ന്‌ താരങ്ങളാണ്‌ അടുത്തടുത്ത ദിനങ്ങളിലായി അച്ഛന്മാരയത്‌. മൂന്ന്‌ പേര്‍ക്കും പെണ്‍കുട്ടികളായിരുന്നു.  തുടക്കം കുറിച്ചത്‌ ദുല്‍ഖര്‍ സല്‍മാനായിരുന്നു. തൊട്ടുപിന്നാലെ നിവിന്‍ പോളിക്ക്‌ രണ്ടാമത്തെ കുട്ടി ജനിച്ചു, പെണ്‍കുട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ ആസിഫ്‌ അലിക്കും രണ്ടാമത്തെ കുട്ടി ജനിച്ചു. അതും പെണ്‍കുട്ടി. 
 മറ്റ്‌ രണ്ട്‌ താരങ്ങളില്‍ നിന്നും വ്യത്യസ്‌തമായി  മകളുടെ ഒറ്റ ചിത്രം കൊണ്ട്‌ ആസിഫ്‌ തന്റെ ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക