Image

പിതൃദിനം (കവിത: തൊടുപുഴ കെ. ശങ്കര്‍)

തൊടുപുഴ കെ. ശങ്കര്‍ Published on 07 June, 2017
പിതൃദിനം (കവിത: തൊടുപുഴ കെ. ശങ്കര്‍)
ജൂണ്‍ പതിനെട്ടിനു 'ലോകപിതൃദിനം'
ഊഴിയിലേവരുംകൊണ്ടാടുമ്പോള്‍,
അര്‍പ്പിച്ചിടുന്നേനെന്‍ വന്ദ്യപിതാവേ ഞാന്‍
അര്‍പ്പണബോധത്തോടെന്‍ പ്രണാമം!

അമ്മയെപ്പോലെന്റെ ജീവിതയാത്രയില്‍
അങ്ങയും ത്യാങ്ങളെത്രചെയ്തു!
കൈവിരല്‍തന്നു നടക്കാന്‍ പഠിപ്പിച്ചു
ജീവിതമെന്തെന്നു കാട്ടിത്തന്നു!

ജീവിപ്പാന്‍വേണ്ടൊരാവിത്തമാം വിദ്യയും
സര്‍വ്വം ത്യജിച്ചുനീനേടിത്തന്നു!
ആത്മവിശ്വാസത്തിന്, സ്വാശ്രയബോധത്തിന്‍
ആദ്യപാഠങ്ങള്‍ പകര്‍ന്നുതന്നു!

സത്യത്തിന്‍ പാതയിലൂടെ ചരിച്ചുനീ
സന്മാര്‍ഗ്ഗമെന്തെന്നുചൊല്ലിത്തന്നു!
കര്‍മ്മത്തിന്‍മൂല്യവും സത്യസനാതന
ധര്‍മ്മത്തിന്‍ മാറ്റെഴും മാഹാത്മ്യവും,

ശക്തിയുമീശ്വരചിന്തയും ജീവനില്‍
ശക്തിപകരുമെന്നോതിത്തന്നു!
എത്രതാന്‍തേടിയെന്നാലും ഞാന്‍ കാണില്ല
എന്നച്ഛനെപ്പോലെ നല്ലൊരച്ഛന്‍!

അച്ഛന്റെ പേര്-ജനനം: കെ.എസ്.കൃഷ്ണസ്വാമി അയ്യര്‍(Late) 1.12.1908-12.11.1972
തെങ്കാശി(TN) പഠിച്ചതും വളര്‍ന്നതും തൊടുപുഴയില്‍
അമ്മയുടെ പേര്-ജനനം- ചെല്ലമ്മാള്‍കൃഷ്ണസ്വാമിഅയ്യര്‍-രാമപുരം-(പാലാ).
സഹോദരങ്ങള്‍-രണ്ടു സഹോദരിമാര്‍, രണ്ടു സഹോദരന്മാര്‍. ഇപ്പോള്‍ ഞാനും ഒരു സഹോദരിയും മാത്രം.

പിതൃദിനം (കവിത: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
emathew 2017-06-07 04:52:57
A great tribute to your father. The poem reminded me of my father who lived an exemplary life too, and passed to eternity on June 22, 1984.
വിദ്യാധരൻ 2017-06-07 09:33:33
നല്ലൊരു കവിതയെന്നുമെന്നും 
ഉള്ളത്തിലാനന്ദമേകി വിളങ്ങിടുന്നു
ബന്ധങ്ങളൊക്കെ ഇന്നു് ഭൂവിൽ
ബന്ധനമാണിന്നു മിക്കപേർക്കും 
എന്താണ് നാമിന്നു കാണ്മെതെല്ലാം
ചിന്തിച്ചിട്ടൊരു തുമ്പും പിടിയുമില്ല
ഊട്ടിവളർത്തിയ രക്ഷിതാക്കൾ
ആട്ടി പുറത്താക്കപെട്ടിടുന്നു
വൃദ്ധസദനം ലോകമെങ്ങും
വർദ്ധിച്ചു ബഹുലമായിടുന്നു 
കാര്യങ്ങൾ ഇങ്ങനെയാണെന്നാലും
കാര്യം മറന്നിടാ നമ്മളാരും
അച്ഛനെകുറിച്ചു കുറിച്ചിടാനായി
അച്ഛനും നല്ലതു ചെയ്‌തുകാണും
അച്ഛന്റെ കർത്തവ്യം അച്ഛനെന്നും,
മെച്ചമായി ചെയ്യുകിൽ തീർച്ചയായി
കുട്ടികൾ നേരായ വീഥികളിൽ
മുട്ടാതെ തട്ടാതെ പോയിടുമേ.
അമ്മയും അഛനും കുഞ്ഞുങ്ങളെ
ഉണ്മയിയോടെ നോക്കിവളർത്തിടുകിൽ 
ബന്ധങ്ങളൊന്നുമൊരിക്കൽപോലും
ബന്ധനാമാവില്ല തീർച്ചതന്നെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക