Image

നിതാന്തദ്ധ്യാനം (കവിത: ഇ.എസ്. സതീശന്‍)

Published on 07 June, 2017
നിതാന്തദ്ധ്യാനം (കവിത: ഇ.എസ്. സതീശന്‍)
കാലംതെറ്റിയും മഴവന്നീടാം,
മഴയ്ക്കൂറ്റം കുറഞ്ഞീടാം,
വേനല്‍വേവു കൂടിടാം,
ധനുവിലാതിരയുഷ്ണിച്ചീടാം.

ഉത്തരം തേടട്ടെ,
സ്വയംരക്ഷക്കായ്,
ഭൂമിയെസ്സംരക്ഷിക്കാനിറങ്ങട്ടെ,
കൂടെയുണ്ടെല്ലാറ്റിനും,
മാനവനല്ലോ ഞാനും.

വെറും വിശ്വാസി!
സൌരവപ്രകാശത്തെ
രാപ്പകലായ് പകുത്ത്,
ചെറുമണികളായ്
നിമിഷങ്ങള്‍ കോര്‍ത്ത്,
വായുവും മണ്ണും ജലവും വിരിച്ച്,
ജീവനെമ്പാടും പടര്‍ത്തി,
വര്‍ഷോന്മാദവും
വസന്തഹര്‍ഷവും തീര്‍ത്ത്,
ഭൂമിയെപ്പുഷ്പിപ്പിക്കും
നിതാന്തദ്ധ്യാനമാം
ബ്രഹ്മാണ്ഡഭ്രമണമേ
നമോവാകം!
Join WhatsApp News
വിദ്യാധരൻ 2017-06-07 11:44:44
നിതാന്തദ്ധ്യാനം അത്  നല്ലെതെന്നാൽ
കൃതാർത്ഥനാകരുതതുകൊണ്ടുമാത്രം
വ്യതിയാനം കാലാവസ്ഥയിലുള്ളതെല്ലാം
ചതിയതിൽ കഥയില്ലെയെന്നൊരുകൂട്ടരിങ്
പ്രകൃതിയോടിണങ്ങി നിൽക്കേണ്ട നമ്മൾ
പ്രകൃതിയുമായി നിരന്തരയുദ്ധമത്രെ
കരിയാൽ അന്തരീക്ഷം മലിനമാക്കി
കരിക്കുന്നു ജീവജാലവൃക്ഷമൊക്കെ
വാരുന്നു വെട്ടുന്നു മണൽ വൃക്ഷമൊക്കെ
വാരുവാൻ പണം അതിമോഹമോടെ
പെയ്യുന്നു മഴ വിരളമായ് അങ്ങുമിങ്ങും
മെയ്യ്‌ പൊള്ളുന്നു സൂര്യതാപമേറിയിട്ട്
ഉരുകുന്നു മഞ്ഞുമലകൾ അതിവേഗമോടെ
പെരുകുന്നു പ്രളയമെങ്ങും  കണക്കിലേറെ
ഒന്ന് ചീഞ്ഞൊന്നു വളമായിടുമ്പോൽ
ഒന്നാകണം പ്രകൃതിയും നാമുമൊന്നുപോൽ    
നന്നല്ല ചുറ്റും സർവ്വതും നശിച്ചിടട്ടെ
നന്നാകണം 'ഞാൻ മാത്രമെന്ന' ചിന്ത 
രക്ഷിക്കണം ഭൂമിയെ മനുഷ്യവർഗ്ഗം
പക്ഷങ്ങളില്ലതിന് വേറെ രക്ഷയില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക