Image

മഞ്ച് സ്‌ട്രോക്ക് ബോധവല്‍ക്കരണ സെമിനാര്‍ ന്യൂജേഴ്‌സിയില്‍ ജൂണ്‍ 11 ,18 തീയതികളില്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 07 June, 2017
മഞ്ച് സ്‌ട്രോക്ക് ബോധവല്‍ക്കരണ സെമിനാര്‍ ന്യൂജേഴ്‌സിയില്‍ ജൂണ്‍ 11 ,18 തീയതികളില്‍
ന്യൂജേഴ്‌സി : സ്‌ട്രോക്ക് രോഗത്തെ എങ്ങനെ ചെറുക്കാം ? ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികള്‍ക്കായി ഒരു സൗജന്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (MANJ) ആഭിമുഖ്യത്തില്‍ ഈ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന ദ്വിദിന സെമിനാറില്‍ പ്രവേശനം തികച്ചും സൗജന്യമായിരിക്കും. MANJ റോബര്‍ട്ട് വുഡ് ജോണ്‍സന്‍ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന ഈ ബോധവല്‍ക്കരണക്യാമ്പില്‍ സൗത്ത് ഏഷ്യന്‍ ടോട്ടല്‍ ഹെല്‍ത്ത് ഇനീഷിയേറ്റീവിനും (SATHI ) പങ്കാളിത്തമുണ്ട്. 

നിങ്ങളുടെ വീടുകളില്‍ അതിഥികളായി എത്തിയിട്ടുള്ള വിസിറ്റിംഗ് വിസയില്‍ വന്നിട്ടുള്ളവര്‍ക്കു അവരുടെ ആരോഗ്യം പരിശോധിക്കാനുള്ള സുവര്‍ണാവസരമാണിത് , മറക്കാതെ ഇന്നു തന്നെ രജിസ്റ്റര്‍ ചെയുക.

ലിവിങ്സ്റ്റണിലെ ഇസോനോവേര് പാര്‍ക്ക് വേയിലുള്ള നൈറ്റ്‌സ് ഓഫ് കൊളംബസ് ഹാളില്‍ ജൂണ്‍ 11, 18 തിയ്യതികളിലാണ്  ക്യാമ്പ് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പകെടുക്കുന്നവര്‍ നിര്‍ബന്ധമായും ഇരു സെഷനുകളിലും പങ്കെടുക്കണം. ആദ്യ സെഷന്റെ തുടര്‍ച്ചയും ഫോളോഅപ്പുമാണ് രണ്ടാം സെഷന്‍. 

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം ജൂണ്‍ ഏഴിന് വൈകുന്നേരം 9 മണിവരെയാണ്. എല്ലാവരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഓരോ ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ് മെഷീന്‍ , ഹെല്‍ത്ത് ഗുഡി ബാഗ് എന്നിവ സൗജന്യമായി ലഭിക്കും. 

 കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടു ദിവസവും സൗജന്യ ഡിന്നറും നല്‍കുന്നതാണ്. ക്യാമ്പ് രണ്ടു ദിവസവും വൈകുന്നേരം 6 .30 മുതല്‍ 8 .30 വരെ ആയിരിക്കുമെന്ന് ക്യാമ്പ് കോര്‍ഡിനേറ്റ ചെയുന്ന ന്യൂ ജേഴ്‌സി സ്‌ട്രോക്ക് കോര്‍ഡിനേറ്റേഴ്‌സ് കണ്‍സോര്‍ഷ്യം പ്രസിഡണ്ടും റോബര്‍ട്ട് വുഡ് ജോണ്‍സന്‍ മെഡിക്കല്‍ സെന്ററിലെ സ്‌ട്രോക്ക് കോര്‍ഡിനേറ്ററുമായ വര്‍ഷ സിംഗ് MSN, APN അറിയിച്ചു.

അഡ്രസ്സ്; നൈറ്റ്‌സ് ഓഫ് കൊളംബസ് ഹാള്‍, 299 ഇസോനോവേര്‍ പാര്‍ക്ക് വേ, ലിവിങ്സ്റ്റണ്‍ , ന്യൂജേഴ്‌സി 07039 ,

രെജിസ്‌ട്രേഷന് ബന്ധപ്പെടുക: Sajimon Antony (president) sajimonantony1@yahoo.com ph: 862-436-2361, Shaji Varghese: Ex-officio and FOKANAt reasure : shajinj1@gmail.com PH: 862-812-4371, Dr, Suja Jose ( secretary)-sujajose1818@gmail.com ph: 973-632-1172, Anil Ommen (Vice President) oommenkchacko@yahoo.com ph:973-768-7997, Pinto Chacko ( Treasurer) – pintochacko@gmail.com ph:973-337-7738
മഞ്ച് സ്‌ട്രോക്ക് ബോധവല്‍ക്കരണ സെമിനാര്‍ ന്യൂജേഴ്‌സിയില്‍ ജൂണ്‍ 11 ,18 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക