Image

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2017 ജൂണ്‍ 10,11 തീയതികളില്‍

Published on 07 June, 2017
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2017 ജൂണ്‍ 10,11 തീയതികളില്‍
കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ പരമ്പരകള്‍ക്കുള്ള പുരസ്കാരങ്ങളുമായി "ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2017' തിരുവനന്തപുരം അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു സംഘടിപ്പിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ജയറാം, പാര്‍വ്വതി, ശിവദ, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിക്കുട്ടന്‍, ഇന്ദ്രന്‍സ്, മധുപാല്‍, മീര വാസുദേവ്, സംവിധായകരായ കെ. മധു, രാജസേനന്‍, വിജി തമ്പി, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍തുടങ്ങി നിരവധി പേര്‍ ഈ സദസ്സിന് മിഴിവേകി.

മലയാളത്തിന്റെ അഭിമാനം ഇന്നസെന്റിനെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാര്‍ഡ് നല്‍കിയും, കെ.പി.എ.സി ലളിതയെ 'മലയാളത്തിന്റെ അമ്മ' പുരസ്കാരം നല്കിയും ആദരിച്ചു.

മികച്ച പരമ്പരയായി 'വാനമ്പാടി'യും, ജനപ്രിയ പരമ്പരയായി "ചന്ദനമഴ'യും, ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പരയായ "പരസ്പരവും' മികച്ച നടനായി സാജന്‍ സൂര്യയും, മികച്ച നടിയായി ചിപ്പിയും, ഡയറക്ടറായി പ്രവീണ്‍ കടയ്ക്കാവൂരിനേയും തെരഞ്ഞെടുത്തു.

തിരക്കഥാകൃത്ത് ജെ. പല്ലിശേരി, സ്വഭാവ നടന്‍ പ്രദീപ് നവീന്‍, അര്‍ച്ചന, യൂത്ത് ഐക്കോണ്‍ റോന്‍സണ്‍, താരജോഡി ഗായത്രി വിവേക് ഗോപന്‍, ജനപ്രിയ നടന്‍ സുബ്രഹ്മണ്യന്‍, ജനപ്രിയ നടി എലീന, പുതുമുഖ താരങ്ങള്‍ സായ് കിരണ്‍, ഐശ്വര്യ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍, ദേവി. എഡിറ്റര്‍ രാജേഷ് തൃശൂര്‍, ശബ്ദമിശ്രണം ശ്രീജിത്ത്, ചിത്രസംയോജനം വിമല്‍, ബാലതാരം ഗൗരി, സംഗീത സംവിധാനം എം. ജയചന്ദ്രന്‍, രാഗനരചയിതാവ് ഹരിനാരായണന്‍, ഗായിക ശ്രേയ ജയദീപ്, ഐക്കോണിക് ഇയര്‍ ഗായത്രി, സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഗിരീഷ് ഗ്രാമിക, കോട്ടയം റഷീദ്, രൂപശ്രീ തുടങ്ങിയവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കൂടാതെ ഇനിയ, നേഹ, സക്‌സേന, ജനപ്രിയ ടെവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ നൃത്ത വിസ്മയങ്ങളും കോമഡി സ്കിറ്റുകളും സദസ്സിനെ ഇളക്കിമറിച്ചു.

ഈ അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ ജൂണ്‍ 10, 11 തീയതികളില്‍ (ശനി, ഞായര്‍) വൈകുന്നേരം 7 മണി മുതല്‍ സംപ്രേഷണംചെയ്യും.
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2017 ജൂണ്‍ 10,11 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക