Image

ലോകസിനിമയില്‍ ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്‍

Published on 07 June, 2017
ലോകസിനിമയില്‍ ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്‍

ലോക സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു സ്വന്തം. 29 ചിത്രങ്ങളാണ് മേനോന്‍ ഇപ്രകാരം ഒരുക്കിയത്. മലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബാലചന്ദ്ര മേനോനെ റോസസ് ദ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ച ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത, ആര്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിത്വമാണ് ബാലചന്ദ്ര മേനോനെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധികാലില്‍ തളരാത്ത, രോഗത്തെ പോലും തോല്‍പിച്ച അദ്ദേഹം സിനിമാ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും നല്‍കുന്നയാളാണ്. കാലഘട്ടത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുകയും അതിനൊപ്പം മുന്നോട്ടുപോകുകയും ചെയ്യുന്ന ബാലചന്ദ്രമേനോന് ഇനിയും ഒരുപാടുകാലം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അത് അടൂര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക