Image

ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2017
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ: പന്തക്കുസ്താ ദിനമായ ജൂണ്‍ 4-നു ഓര്‍ലാന്റോ ക്രൈസ്തവ ദേവാലയങ്ങളില്‍ അനേകം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു . വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓര്‍ലാന്റോ ഇടവക വികാരി ഫാ. കുര്യാക്കോസ് വാടാനയുടെ നേതൃത്വത്തിലാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്.

യേശുക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം പ്രാര്‍ഥനയ്ക്കായി സംഗമിച്ചിരുന്ന ശിഷ്യന്‍മാരുടെ മേല്‍ പരിശുദ്ധാത്മാവ് ആവസിച്ച ദിനമാണ് പന്തക്കുസ്താദിനം. അറിവ് പരിശുദ്ധാത്മാവിന്;റെ ദാനമാണെന്നു സഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പന്തക്കുസ്താദിനം െ്രെകസ്തവര്‍ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കാനുള്ള ദിനമായി ആഘോഷിക്കുന്നത്. പന്തക്കുസ്തദിനത്തോടനുബന്ധിച്ചു ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടത്തി ഇതിന്&റെ ഭാഗമായി കുട്ടികളെ അരിയില്‍ ആദ്യാക്ഷരം എഴുതിക്കുകയും, നെല്ലിന്റെ കലവറയായ കുട്ടനാട്ടില്‍ നിന്നും പ്രതേകം എത്തിച്ച അരിയാണ് ഇക്കുറി ഒരുക്കിയത് .
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക