Image

'മഹേഷിന്റെ പ്രതികാരം' തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു

Published on 08 June, 2017
'മഹേഷിന്റെ പ്രതികാരം' തമിഴിലേക്ക്‌   റീമേക്ക്‌ ചെയ്യുന്നു


സൂപ്പര്‍ഹിറ്റ്‌ ചിത്രം മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു. ഉദയനിധി സ്റ്റാലിനും നമിത പ്രമോദും പ്രധാന വേഷത്തില്‍. ചിത്രത്തില്‍ തമിഴ്‌പ്രേക്ഷകര്‍ക്ക്‌ ഇണങ്ങുംവിധമുള്ള മാറ്റങ്ങളുണ്ടാകും. നര്‍മത്തിനായിരിക്കും മുന്‍തൂക്കം. 

അപര്‍ണ ബാലമുരളി ചെയ്‌ത വേഷമായിരിക്കും നമിത പ്രമോദിന്‌. അലന്‍സിയര്‍ ചെയ്‌ത കഥാപാത്രത്തെ ബി എസ്‌ ഭാസ്‌കര്‍ അവതരിപ്പിക്കും. ജൂലൈ 15 ന്‌ തേനി, കമ്പം മേഖലയില്‍ ചിത്രീകരണം ആരംഭിക്കും. കലൈഞ്‌ജര്‍ കരുണാനിധിയുടെ കൊച്ചുമകനും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി, തമിഴിലെ പ്രമുഖ നടനും നിര്‍മാതാവുമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക