Image

മന്‍മോഹന്‍സിങ്ങിന്റെ ജീവിതം സിനിമയാകുന്നു: അനുപം ഖേര്‍ നായകന്‍

Published on 08 June, 2017
മന്‍മോഹന്‍സിങ്ങിന്റെ ജീവിതം സിനിമയാകുന്നു: അനുപം ഖേര്‍ നായകന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ മന്‍മോഹന്‍സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ്‌ നടന്‍ അനുപം ഖേര്‍ ആണ്‌ വെള്ളിത്തിരയില്‍ മന്‍മോഹന്‍സിങ്‌ ആയി അഭിനയിക്കുക. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്‌ജയ്‌ ബാരു രചിച്ച 'ദ ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍: ദ മേക്കിങ്‌ ആന്‍ഡ്‌ അണ്‍മേക്കിങ്‌ ഓഫ്‌ മന്‍മോഹന്‍സിങ്‌' എന്ന പുസ്‌തകം ആധാരമാക്കിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. 2014 ല്‍ ആയിരുന്നു പുസ്‌തകം പുറത്തിറങ്ങിയത്‌.

പല വിഷയങ്ങളിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടുള്ള നടനാണ്‌ അനുപം ഖേര്‍. വര്‍ത്തമാനകാല ചരിത്രത്തിലെ ഏതൊരു നേതാവിനെയും വെള്ളിത്തിരയില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്നത്‌ വലിയ വെല്ലുവിളി തന്നെയാണെന്നും ആദ്യസിനിമ മുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന നടനാണ്‌ താനെന്നും അനുപം ഖേര്‍ ഇക്കണോമിക്‌ ടൈംസിനോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക