Image

ഖത്തറിനു പിന്തുണയുമായി ഉര്‍ദുഗാന്‍

Published on 08 June, 2017
ഖത്തറിനു പിന്തുണയുമായി ഉര്‍ദുഗാന്‍
    അങ്കാറ: സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നു എന്നതരത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണം ഗൗരവതരമാണ്. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തറിനെ ഒറ്റപ്പെടുത്തിയതുകൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും ഉര്‍ദുഗാന്‍. 

ഖത്തറിെന്റ നേതാക്കളെ തനിക്ക് നന്നായി അറിയാം. ഭീകരര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ ഖത്തറിനെ ആദ്യം തള്ളിപ്പറയുന്നത് തുര്‍ക്കിയായിരിക്കും. പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനില്‍ക്കുന്ന ഖത്തറിനെ അദ്ദേഹം പ്രശംസിച്ചു. 

പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവുമായി തുര്‍ക്കി മുന്നിലുണ്ടാകുമെന്നും ഖത്തറുമായും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം തുടരുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ സൗദിയെ നേരിട്ട് കുറ്റപ്പെടുത്താതിരിക്കാനും ഉര്‍ദുഗാന്‍ ശ്രദ്ധിച്ചു. 

ചര്‍ച്ചയിലൂടെ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ലെബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി, ജോര്‍ഡന്‍ രാജാവ് കിംഗ് അബ്ദുല്ല തുടങ്ങിയ നേതാക്കളുമായി വിഷയം ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രതലത്തില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നം പരിഹരിക്കാനാണ് നോക്കുന്നത്. ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിെന്റ സാധ്യതകള്‍ തേടി നേരത്തെ ഖത്തര്‍, റഷ്യ, കുവൈത്ത്, സൗദി നേതാക്കളുമായും ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക