Image

'സാരെ ജഹാം സെ അച്ഛ'യില്‍ രാകേശ്‌ ശര്‍മയാകാന്‍ ആമിര്‍ഖാന്‍

Published on 09 June, 2017
'സാരെ ജഹാം സെ അച്ഛ'യില്‍ രാകേശ്‌ ശര്‍മയാകാന്‍ ആമിര്‍ഖാന്‍


ദംഗലില്‍ ഗുസ്‌തിതാരം മഹാവിര്‍ സിങ്‌ ഫാഗോട്ടിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ആമിര്‍ഖാന്‍ വീണ്ടും ജീവചരിത്രസിനിമയുമായി എത്തുന്നു. ഇന്ത്യയുടെ ആദ്യബഹിരാകാശ സഞ്ചാരി രാകേശ്‌ ശര്‍മയെയാണ്‌ ആമിര്‍ അടുത്തതായി അവതരിപ്പിക്കുക.

സാരെ ജഹാം സെ അച്ഛ' എന്ന്‌ പേരിട്ട ചിത്രം നിര്‍മിക്കുന്നതും ആമിര്‍ഖാനാണ്‌. ഹോളിവുഡ്‌ സാങ്കേതികവിദഗ്‌ധര്‍ ചിത്രത്തില്‍ പങ്കാളികളാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക