Image

ദിലീപ് ഷോയെപ്പറ്റി വിവാദപരാമര്‍ശവുമായി നമിത പ്രമോദ്

Published on 09 June, 2017
ദിലീപ് ഷോയെപ്പറ്റി വിവാദപരാമര്‍ശവുമായി നമിത പ്രമോദ്


ചിലരുടെയൊക്കെ യഥാര്‍ത്ഥ സ്വഭാവം മനസിലായിയെന്ന് ദിലീപിന്റെ യുഎസ് ഷോയ്ക്കു ശേഷം തിരികെയെത്തിയ നമിത പ്രമോദ് . വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീലിപിന്റെ യുഎസ് ഷോ ആരംഭിച്ചതെങ്കിലും ഷോ ഗംഭീര വിജയമായിരുന്നു. ദിലീപിനെ കൂടാതെ ഭാര്യ കാവ്യ മാധവനും ഗായിക റിമി ടോമി നമിത പ്രമോദും ഷോയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ നടി നമിത പ്രമോദ് പറഞ്ഞതാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ സംസാര വിഷയം. യുഎസ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. എന്തായാലും ഈ കമന്റിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയും മോളിവുഡിലെ പാപ്പരാസികളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക