Image

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ അടൂരില്‍ തുടക്കം

Published on 09 June, 2017
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ അടൂരില്‍ തുടക്കം
 
സംസ്ഥാന ചലച്ചിത്ര അക്കാദമിയും അടൂര്‍ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ അടൂരില്‍ തുടക്കമാകും. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേള ആസ്വദിക്കാന്‍ മുന്നൂറിലധികം പ്രതിനിധികളെത്തും.ആദ്യമായാണ് അടൂര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയായി മാറുന്നത്.

ലോകസിനിമ, ഇന്ത്യന്‍ സിനിമ, പ്രാദേശിക സിനിമ എന്നീ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.പ്രത്യേക പ്രദര്‍ശനങ്ങള്‍, ഓപ്പണ്‍ ഫോറം, ലഘുചിത്ര മല്‍സരങ്ങള്‍ എന്നിവയും മേളയുടെ ഭാഗമാണ്.തിരഞ്ഞെടുത്ത ഒന്‍പത് ലഘുചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമയില്‍ എട്ടും മലയാളത്തില്‍ മൂന്നും ഇന്ത്യന്‍ സിനിമയില്‍ ഒന്നും ചിത്രങ്ങളാണ് മേളയിലുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേള ഉദ്ഘാടനം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക