Image

ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം Published on 09 June, 2017
ഡാളസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി
ഡാളസ്: പരിശുദ്ധ കാതോലിക്കാ ബാവയെപ്പറ്റി വ്യാജചിത്രം സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്തുന്നതില്‍ ഡാളസ് ഓര്‍ത്തഡോക്‌സ് വാശ്വാസികള്‍ പ്രതിക്ഷേധം രേഖപ്പെടുത്തി.

മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ ജൂണ്‍ എട്ടാംതീയതി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മദ്യ സത്കാരം നടത്തുന്ന രീതിയില്‍ ഒരു വ്യാജ ചിത്രം പ്രദര്‍ശിപ്പിച്ചത്  
ഹീനമായ നടപടിയായിരുന്നുവെന്നു വിശ്വാസി സമൂഹം ചൂണ്ടിക്കാട്ടി 

ബാര്‍ ഉടമ സുനില്‍കുമാറിനും ചാനലിനുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇട്ടി ചാക്കോയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഡാളസിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ വിശ്വാസികള്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക