Image

പ്രണയം (കവിത: ശ്രീലക്ഷ്മി .പി.ആര്‍)

Published on 10 June, 2017
പ്രണയം (കവിത: ശ്രീലക്ഷ്മി .പി.ആര്‍)
പ്രണയിച്ചു തുടങ്ങുമ്പോഴേയ്ക്കും
പിരിയാനുള്ള കാരണങ്ങള്‍
തിരയുന്ന ഗവേഷകരാണ്
പ്രണയിതാക്കള്‍
പ്രണയ ച്ചൂടില്‍ ഉതിര്‍ന്ന്
വീണ വാഗ്ദാനങ്ങള്‍
നിലത്ത് ഉരുണ്ട് പിരണ്ട്
കൊഞ്ഞനം കുത്തുന്നതും
നോക്കി എത്ര നേരമാണ്
ചിരിക്കുക?
എന്നാല്‍
തേച്ച് വടിവാക്കാം
എന്നു വിചാരിച്ചാല്‍
ഒരിക്കലും ചുളിവ് നിവരാത്ത
പതിനാറു മുഴം
ചേലയാണ് പ്രണയം.. 
പ്രണയം (കവിത: ശ്രീലക്ഷ്മി .പി.ആര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക