Image

മുന്‍വിധിയോടെ വെളിപാടിന്റെ പുസ്തകത്തെ കാണെരുതെന്ന് ലാല്‍ജോസ്

Published on 10 June, 2017
മുന്‍വിധിയോടെ വെളിപാടിന്റെ പുസ്തകത്തെ കാണെരുതെന്ന് ലാല്‍ജോസ്
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രം ഓണ റിലീസായിട്ടാണ് തയ്യാറെടുക്കുന്നത്.

മുന്‍വിധിയോടെ ചിത്രത്തെ കാണരുതെന്നും, ഇതൊരു ക്വാളിറ്റി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ചിത്രത്തിന്റെ സംവിധായകനായ ലാല്‍ജോസ് വ്യക്തമാക്കി. ‘വെളിപാടിന്റെ പുസ്തകം’ എന്ന പേര് നല്‍കിയത് തന്നെ ഇത്തരം മുന്‍കൂട്ടലുകള്‍ ഒഴിവാക്കാനാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
Born in our Lord 2017-06-10 16:16:58
 ലാല്‍ ജോസേ  വേല ഇവിടെ വേണ്ട . ഞങ്ങള്‍   born again  വിശ്വാസികളുടെ കഞ്ഞി ആണ്  വെളിപാട്‌  പുസ്തകം. ഞങ്ങളുടെ  കഞ്ഞിയില്‍  കല്ല്‌ വാരി ഇടരുത് .
 കൂടെ ചേരു  ഒരു പാസ്ടെര്‍  പണി  സരിയാക്കി  തരാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക