Image

സുചിത്ര പുറത്ത് വിടുമെന്ന് പറഞ്ഞ വീഡിയോ കാത്തിരിക്കുകയാണെന്ന് അമലാ പോള്‍

Published on 10 June, 2017
സുചിത്ര പുറത്ത് വിടുമെന്ന് പറഞ്ഞ വീഡിയോ കാത്തിരിക്കുകയാണെന്ന് അമലാ പോള്‍
ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു. സുചി ലീക്‌സ് എന്ന പേരില്‍ ധനുഷ്, അനിരുദ്ധ്, ആന്‍ഡ്രിയ, അമല പോള്‍, നയന്‍താര തുടങ്ങി നിരവധി താരങ്ങളുടെ സ്വകാര്യമായ ചിത്രങ്ങളാണ് പുറത്തു വന്നത്. തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സുചിത്ര പിന്നീട് പറഞ്ഞിരുന്നു.

ഗായിക ചിന്‍മയിയും നടി അമല പോളും ഉള്‍പ്പെടെയുള്ളവരും അനിരുദ്ധും ധനുഷും തമ്മിലുള്ള കൂടുതല്‍ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍ താനും ആ വിഡിയോ പുറത്തുവിടുന്നത് നോക്കിയിരിക്കുകയായിരുന്നെന്നും പക്ഷേ ഒന്നുകാണാന്‍ പോലും ഭാഗ്യമുണ്ടായില്ലെന്നുമാണ് അമലാ പോള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക