Image

സിഗ്മാര്‍ ഖത്തര്‍ വിദേശമന്ത്രിയുമായി ചര്‍ച്ച നടത്തി

Published on 10 June, 2017
സിഗ്മാര്‍ ഖത്തര്‍ വിദേശമന്ത്രിയുമായി ചര്‍ച്ച നടത്തി
   ബെര്‍ലിന്‍: ഖത്തര്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ അഹമ്മദ് അല്‍ ജുബൈറുമായി ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ ചര്‍ച്ച നടത്തി. ഖത്തറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കണമെന്ന് ഗബ്രിയേല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

സൗദി അറേബ്യയും യുഎഇയും ഈജിപ്റ്റും ബഹറിനും ഖത്തറുമായുള്ള യാത്രാ  നയതന്ത്ര ബന്ധങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, കര, നാവിക ഉപരോധങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ഗബ്രിയേല്‍ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ സഹായിക്കുന്നു എന്നാരോപിച്ചാണ് യുഎസിന്റെ ആഭിമുഖ്യത്തില്‍ അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത്. എന്നാല്‍, ആരോപണം ഖത്തര്‍ ആവര്‍ത്തിച്ചു നിഷേധിക്കുകയാണ്.

ഖത്തറും അയല്‍ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയതു മുതല്‍ നയതന്ത്ര പരിഹാരം വേണമെന്ന് ജര്‍മനി നിര്‍ദേശിക്കുന്നതാണ്.

ഇതിനിടെ ഖത്തര്‍ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടത്തണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഇതിനായി ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമല്ല യൂറോപ്യന്‍ യൂണിയനും മുന്‍കൈ എടുക്കണമെന്ന് മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്കജനകമാണ്. തുര്‍ക്കി നേരത്തെ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളാണ് ഇത് കൂടുതല്‍ വഷളാക്കുന്നതെന്ന് മെര്‍ക്കല്‍ പറഞ്ഞു. വിഷയത്തില്‍ ജര്‍മനിക്ക് ഔദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താനാവില്ലെന്നും മെര്‍ക്കല്‍ പറഞ്ഞു. തുര്‍ക്കിയുമായി ജര്‍മനിക്ക് അത്ര നല്ല ബന്ധമല്ലെങ്കിലും ഇക്കാര്യത്തില്‍ തുര്‍ക്കിയുമായി യോജിക്കുമെന്നും മെര്‍ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക