Image

വൈ .എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ജോര്‍ജി വര്‍ഗീസിനെ ആദരിച്ചു

സ്വന്തം ലേഖകന്‍ Published on 10 June, 2017
വൈ .എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ജോര്‍ജി വര്‍ഗീസിനെ ആദരിച്ചു
ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസിനെ വൈ .എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ആദരിച്ചു,വൈ.എം സി എ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന തല ഉത്ഘാടനം കവിയൂരില്‍ നടത്തിയ ചടങ്ങില്‍ ആണ് ഫൊക്കാനയ്ക്കു ആദരവ് നല്‍കിയത് .ഒരുകാലത്ത് കവിയൂര്‍ വൈ എം സി എ യുടെ സജീവ പ്രവര്‍ത്തകനും സംഘടകനുമായിരുന്ന ജോര്‍ജി വര്‍ഗീസ് ഫൊക്കാനയ്ക്കും ,സ്വന്തം നാടിനും നല്‍കിയ സേവനങ്ങളെ അംഗീകരിച്ചാണ് വൈ എം സി എ പൊന്നാടയണിയിച്ചു ആദരിച്ചത്. വൈ എം സി എ ദേശീയ ഘടകത്തിന്റെയും,സൗത്ത് വെസ്റ്റ് ഇന്‍ഡ്യാ റീജിയന്റെ പേരിലും അദ്ദേഹത്തെ ആദരിച്ചു .

സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് അടൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ :ഡോ:സഖറിയാസ് മാര്‍ അപ്രേം മെത്രാപോലിത്ത ഉത്ഘാടനം ചെയ്തു ..ദൈവം ആഗ്രഹിക്കുന്നത് പ്രകൃതിയുടെ താളം നില നിര്‍ത്താനാണ് .അതായതു ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ നന്നാകണമെങ്കില്‍ പ്രകൃതിയോട് സമരസപ്പെടണം .പ്രകൃതിയോട് യോജിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് അടുത്തു നില്‍ക്കുന്ന മനുഷ്യന്റെ പ്രുയസവും സങ്കടവും മനസിലാക്കുവാന്‍ സാധിക്കു ,ഫൊക്കാന അത് തന്നെയാണ് ചെയുന്നത് .അതിനു നേതൃത്വാന്‍ കൊടുക്കുക എന്നത് നിസ്സാര കാര്യമല്ല ,ഒരു ദൈവികത അതിലുണ്ട് .അതാണ് പ്രകൃതിയുടെ താളം .ഈ താളം ഓരോ മനുഷ്യനും തിരിച്ചറിയണം .അത് തിരിച്ചറിയുമ്പോള്‍ ആണ് മനുഷ്യന്‍ മനുഷ്യന്‍ ആയി മാറുന്നത് .ഫൊക്കാന പോലെയുള്ള സംഘടനകള്‍ മനുഷ്യനെയും മനുഷ്യത്വത്തെയും തിരിച്ചറിയുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകണം .അതിനായി സംഘടനയെ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു .

ഫൊക്കാന ഒരു ജനകീയ സംഘടനയാണ് .കഴിഞ്ഞ 33 വര്‍ഷങ്ങള്‍ ആയി ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരാണ് ,സഹായം എത്തേണ്ട ഇടത്തു എത്തിക്കുക എന്ന ദൗത്യമാണ് ഫൊക്കാന ഏറ്റെടുത്തു ഇന്നുവരെ നടപ്പിലാക്കിയിരിക്കുന്നതെന്നു ജോര്‍ജി വര്‍ഗീസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു .

വൈ എം സി എ റീജിയണല്‍ ചെയര്‍മാന്‍ പ്രൊഫ്.ജോയ് സി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈ എം സി എ ദേശീയ നിര്‍വാഹക സമിതിയംഗം തോമസ് ജോര്‍ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി .അഡ്വ .ജോസഫ് നെല്ലാനിക്കല്‍,ജോസഫ് ജോണ്‍,വറുഗീസ് ടി മാങ്ങാട് ,ജോ ഇലഞ്ഞിമൂട്ടില്‍എന്നിവര്‍ ആശംസകള്‍ അറിയിച്ചു .വൈ എം സി എ തിരുവല്ല റീജിയന്‍ ചെയര്‍മാന്‍ കെ.സി മാത്യു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ,ലിനോജ് ചാക്കോ നന്ദിയും പറഞ്ഞു .
വൈ .എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ജോര്‍ജി വര്‍ഗീസിനെ ആദരിച്ചു വൈ .എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ജോര്‍ജി വര്‍ഗീസിനെ ആദരിച്ചു വൈ .എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ജോര്‍ജി വര്‍ഗീസിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക