Image

പാക്‌ അധീന കാശ്‌മീര്‍ ഇന്ത്യ വീണ്ടെടുക്കണമെന്നു ബാബാ രാംദേവ്‌

Published on 11 June, 2017
പാക്‌ അധീന കാശ്‌മീര്‍ ഇന്ത്യ വീണ്ടെടുക്കണമെന്നു ബാബാ രാംദേവ്‌
 മോട്ടിഹരി:  പാക്‌ അധീന കാശ്‌മീര്‍ ഇന്ത്യ ഉടന്‍ വീണ്ടെടുക്കണമെന്നും പാക്‌ അധീന കാശ്‌മീരില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഭീകരരെയും നശിപ്പിക്കണമെന്നുംയോഗ ഗുരു ബാബാ രാംദേവ്‌. മോട്ടിഹരിയില്‍ പതംജലി ഗ്രൂപ്പ്‌ നടത്തിയ മൂന്നുദിവസത്തെ യോഗ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പാകിസ്‌താനില്‍ രക്ത ചൊരിച്ചില്‍ ഇഷ്ടപ്പെടുന്നത്‌ വളരെ ചെറിയ ശതമാനം ആളുകള്‍മാത്രമാണ്‌. ബാക്കിയയെല്ലാവരും സമാധനപരമായ അന്തരീക്ഷമാണ്‌ ആഗ്രഹിക്കുന്നതെന്നും യോഗ ഗുരു പറഞ്ഞു. കൊടും ഭീകരരായ മസൂദ്‌ അസ്‌ഹര്‍, ഹാഫിസ്‌ സയ്‌ദ്‌, ദാവൂദ്‌ ഇബ്രാഹിം എന്നിവരെ ഉടന്‍ തന്നെ പാകിസ്‌താന്‍ ഇന്ത്യക്ക്‌ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യന്‍ സൈന്യത്തിനെരിരെ കാശ്‌മീരില്‍ കല്ലെറിയുന്നവര്‍ക്കു മാത്രമല്ല മാനുഷ്യാവകശാങ്ങള്‍ ള്ളത്‌ സെനികര്‍ക്കും തങ്ങളുടേതായ അവകാശങ്ങളുണ്ടെന്നും ബാബ രാംദേവ്‌ കൂട്ടിച്ചേര്‍ത്തു .ചമ്പാരന്‍ സമരത്തിന്റെ നുറാം വര്‍ഷികവുമായി ബന്ധപ്പെട്ടാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക