Image

ആമിര്‍ ഖാന്റെ 'മകള്‍' കാറപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

Published on 11 June, 2017
ആമിര്‍ ഖാന്റെ  'മകള്‍' കാറപകടത്തില്‍ നിന്നും  രക്ഷപ്പെട്ടു
 ആമിര്‍ ഖാന്റെ ദംഗലിലെ ഗുസ്‌തിക്കാരിയായ മകള്‍ -നടി സൈറ വസിം കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്രീ നഗറില്‍ നിന്നുമാണ്‌ സൈറ അപകടത്തില്‍ പെട്ടത്‌. 

സൈറ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ ഒരു താടകത്തിലേക്ക്‌ മറിയുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ സൈറയെയും കാറിലുണ്ടായിരുന്ന സുഹൃത്തിനെയും നാട്ടുകാര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തുകയായിരുന്നു. 

സൈറ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ട്‌ ദാല്‍ തടാകത്തിലേക്ക്‌ മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ നാട്ടുകാരുടെ പരിശ്രമത്തില്‍ സൈറയെ രക്ഷിക്കുകയായിരുന്നു. അപകടത്തില്‍ നടിക്ക്‌ പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ സുഹൃത്തിന്‌ നിസാര പരുക്ക്‌ പറ്റിയതായും പുറത്ത്‌ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

 കാശ്‌മീരി സ്വദേശിനി സൈറ വസിം ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ എന്ന സിനിമയിലുടെയാണ്‌എല്ലാവരുടെയു പ്രിയങ്കരിയായി മാറിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക