Image

ഫോമാ എമ്പയര്‍ റീജിയന്‍ സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

Published on 11 June, 2017
ഫോമാ എമ്പയര്‍ റീജിയന്‍  സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: ഫോമാ എമ്പയര്‍ റീജിയന്‍ ഈ മാസം 24-നു നടത്തുന്ന സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഗ്രാന്‍ഡ് സ്‌പൊണ്‍സര്‍ ലാജി വര്‍ഗീസ് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിനു (സലിം) ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

മുംബൈ സ്‌പൈസില്‍ നടന്ന ചടങ്ങില്‍ എമ്പയര്‍ റീജിയന്‍ പ്രസിഡന്റ് പ്രദീപ് നായര്‍, സെക്രട്ടറി സഞ്ജു കളത്തിപ്പറമ്പില്‍, നാഷനല്‍ കമ്മിറ്റി അംഗം എ.വി. വര്‍ഗീസ്,യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, മുന്‍ ഫോമാ ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റൊരു സ്‌പൊണ്‍സറായ മാസ് മ്യുച്വലിന്റെ എ ജോര്‍ജ് ജോസഫ്, പ്രദീപ് നായരില്‍ നിന്നു ടിക്കറ്റ് എറ്റുവാങ്ങി

എമ്പയര്‍ റീജിയന്‍ കേരളത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുക കണ്ടെത്താനാണു ഷോ. പുല്ലാടുള്ള ഒരു അനാഥാലയത്തെ സഹായിക്കുകയാണു ലക്ഷ്യം. നാഷണല്‍ കമ്മിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും തുകയുടെ ഒരു ഭാഗം നല്‍കും.

ഐജൂണ്‍ 24-നു യൊങ്കേഴ്‌സിലെ സോണ്ടേഴ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ടു നാലരക്കു സമ്മേളനത്തോടെയാണു പരിപാടിയകള്‍ തുടങ്ങുക. ഫോമാ പൊളിറ്റിക്കല്‍ ഫോറം ദേശീയ തല ഉദ്ഘാടനമാണു ആദ്യ പരിപാടി. 

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ഫോറത്തിന്റെ ചാപ്ടര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു ഫോറം നാഷനല്‍ ചെയര്‍ തോമസ് ടി. ഉമ്മന്‍ അറിയിച്ചു.

തുടര്‍ന്ന് ആറു മണിക്കു എമ്പയര്‍ റീജിയന്റെ ഹ്രസ്വ സമ്മേളനം. ബെന്നി വാച്ചാച്ചിറ മുഖ്യാതിഥി. കോണ്‍സല്‍ ദേവദാസന്‍ നായര്‍ പ്രസംഗിക്കും.

 ഷോയില്‍ നടിയും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി ന്രുത്തങ്ങള്‍ അവതരിപ്പിക്കും. 

അനുഗ്രുഹീത ഗായകന്‍ബിജു നാരായണന്‍, വില്യം ഐസക്ക്, ഡെത്സി നൈനാന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളക്ക് ലൈവ് ഓര്‍ക്കസ്ട്ര ഉണ്ടായിരിക്കും. നിഷാന്ത് നായര്‍ സംവിധാനം ചെയ്യുന്ന ഈ പരിപാടി അതീവ ഹ്രുദ്യമായിരിക്കുമെന്നു ഭാരവാഹികള്‍ പറയുന്നു. 800 പേരെങ്കിലും പങ്കെടുക്കുമെന്നു കരുതുന്നു.

പരിപാടിക്ക് സ്‌പൊണ്‍സര്‍മാരുടെ വലിയ പിന്തുണയുണ്ട്. ടിക്കറ്റ് വഴിയും സ്‌പൊണ്‍സര്‍ഷിപ്പ് വഴിയും നല്ലൊരു തുക സമാഹരിക്കാന്‍ കഴിയുമെന്നു ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.

ഗ്രാന്‍ഡ് സ്‌പോണ്‍സറായ ലാജി വര്‍ഗീസ് ബ്രോങ്ക്‌സ്വില്‍ ആസ്ഥാനമായി രണ്ട് ദശാബ്ദമായി റിമാക്‌സ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തുന്നു. ട്രെസ്റ്റേറ്റ് മേഖലയിലെ വീടുകളും കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയും വില്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണിത്‌ 
ഫോമാ എമ്പയര്‍ റീജിയന്‍  സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തുഫോമാ എമ്പയര്‍ റീജിയന്‍  സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തുഫോമാ എമ്പയര്‍ റീജിയന്‍  സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തുഫോമാ എമ്പയര്‍ റീജിയന്‍  സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തുഫോമാ എമ്പയര്‍ റീജിയന്‍  സംഗീത ന്രുത്ത ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക