Image

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്‌ ഇന്ത്യ സെമിയില്‍

Published on 11 June, 2017
ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്‌ ഇന്ത്യ സെമിയില്‍

ഓവല്‍: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട്‌ വിക്കറ്റിന്‌ കീഴടക്കിയാണ്‌ ഇന്ത്യ സെമിയില്‍ കടന്നത്‌. 192 റണ്‍സ്‌ വിജയലക്ഷ്യം 72 പന്തുകള്‍ ശേഷിക്കെയാണ്‌ ഇന്ത്യ മറികടന്നത്‌.

ശിഖര്‍ ധവാന്‍റേയും നായകന്‍ വിരാട്‌ കോഹ്‌ലിയുടേയും അര്‍ദ്ധ സെഞ്ച്വറിയാണ്‌ ഇന്ത്യയുടെ ജയം അനായാസമാക്കിയത്‌. ധവാന്‍ 78 ഉം രോഹിത്‌ ശര്‍മ 12 ഉം റണ്‍സ്‌ എടുത്ത്‌ പുറത്തായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക