Image

(കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)

പി.ഹരികുമാര്‍ പി.എച്ച്.ഡി. Published on 12 June, 2017
(കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)
അമേരിക്കന്‍ ചവ ചവ
വിശക്കുമ്പോള്‍ ബര്‍ഗര്‍
വിശപ്പില്ലേല്‍ ക്യാന്റി
വിശപ്പു മറക്കുമ്പോള്‍ ച്യൂയിങ് ഗം.
യാങ്കിയുടെ കുഞ്ഞാടുകള്‍ക്ക്
എപ്പോഴും
ചവചവ.... ചവചവ....
ദ ഗ്രേറ്റ് അമേരിക്കന്‍
ചവചവ....ചവചവ...




മഞ്ഞിലുയര്‍ന്ന മലയാളി

മഞ്ഞറഞ്ഞുപെയ്യുമെന്നട
പ്രവചനം കേട്ടോടി
നേരത്തെ വീടെത്തി
ഭാര്യയോടൊപ്പമൊരു
പെഗ്ഗും മൃഷ്ടാന്നവും കഴിഞ്ഞപ്പോള്‍
പുല്‍ത്തകിടി മൂടി
തൂവെള്ളപ്പഞ്ഞിക്കംബളം.
ചക്രവാളത്തോളം
നനുത്ത വെണ്ണക്കല്ലില്‍ക്കടഞ്ഞ മഞ്ഞ്.
അതിമൃദുലമിളം ചൂടുവെള്ളക്കിടക്ക.
കംഫര്‍ട്ടര്‍, ഫേസ്‌ക്രീം
കൂര്‍ക്ക താളങ്ങള്‍....
അലാറം ചെവി തുളച്ചപ്പോള്‍
കണ്ണാടിജനലിലൂടെക്കണ്ടു;
മഞ്ഞ് അലങ്കോലപ്പെട്ടിരിക്കുന്നു.
വീശിയെറിഞ്ഞ വലപോലെ
ചോരത്തുള്ളികള്‍, നഖവരകള്‍....
ഇവിടെ എന്തൊക്കെയോ നടന്നിരിക്കുന്നു.
ഞാന്‍ ഉറക്കത്തിലായിരുന്നു.
അസമയത്തുണരാന്‍ പാടില്ലല്ലോ
പ്രവാസി!

(കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)
Join WhatsApp News
വിദ്യാധരൻ 2017-06-12 20:41:50
ചവ ചവ ചവറുപോൽ 
കവ കവ കവിത വരുമ്പോൾ 
എന്ത് ചെയ്യേണ്ടു ഞാൻ 
ഓടണോ നിൽക്കണോ ?
ഈ ഗതി നമ്മൾക്ക് 
വന്നു ഭവിക്കുമെന്ന് 
കണ്ടില്ല സ്വപ്നം 
ജീവിത്തത്തിലൊരിക്കലും 
നാക്കു തരിക്കുന്നു 
പച്ച തെറിപറയുവാൻ 
വാക്കു വരുന്നില്ല 
കൊച്ചൊരൊഭിപ്രായ 
കവ കവ  കവിതകുറിയ്ക്കുവാൻ 
എന്തൊരു ശാപം 
ഇതെങ്ങനെ ഭവിച്ചുവോ?
 ഇങ്ങനെ പോകുകിൽ 
സംഗതി വഷളാകും 
ചെയ്യണം ഉടനടി 
എന്തെങ്കിലും തീർച്ച 
പൊന്നാടകൊണ്ടു 
മുഖം മൂടി പിന്നെ
ഫലകം കൊണ്ടടി   
പ്രഹരണം തുടരണം
അടികൊണ്ടു തളരുമ്പോൾ 
ഇരിക്കുവാൻ തണൽവേണം 
അതിനായി വയ്ക്കണം 
ആൽമരം ദൃതിയിൽ 
പെട്ടന്ന് വളരുവാൻ തയ്യ്
ആസനത്തിൽ വയ്ക്കണം 
നാണക്കേടെങ്കിലും
വളർന്നു കേറിയത് 
തണലായി മാറിടും 
തണലത്തിരുന്നിട്ട് 
തുടരണം കവ കവ 
കവിത രചിക്കണം 
വായനക്കാരി 2017-06-12 10:33:08
 മറ്റു വായനക്കാരി - വായനക്കരന്മാരെ:
നിങ്ങൾ വല്ല കണ്ട്, തമാശകൾ എല്ലാം emalaylee  പ്രതികരണ കോളത്തിൽ കുറിക്കണം. അതെല്ലാം വായിക്കനാണ് നല്ല രസം. അതാണ് ഈമലയാളീ നന്നായി വളരുന്നത്. ദിവ്സയും ഞാൻ ആദ്യം പ്രതികരണ കോളം തുറക്കും. അവിടെയാണ് ജനകീയ സത്യങ്ങൾ പേരില്ലാത്ത വിധത്തിൽ അടിച്ചു കാണുന്നത്. എന്നാൽ കുറച്ചു അതികം പ്രത്കരണങ്ങൾ ഈമലയാളീ ഇടാറില്ല. അങ്ങനെ ഇടാതിരിക്കരുതു. ഏതു വമ്പനായാലും ഇടണം . ഈ കവിത ഒക്കെ എന്നതാ ചുമ്മാ സാമ്യം കൊല്ലി. ചുമ്മാ ഹാംബർഗറും, ബ്രായും , ഷഡിയും. ആരോ പി ജെ കുരിയൻ  മാസ്റ്ററെ വീണ്ടും റോൾ മോഡൽ ആയി കൊണ്ട് വരുന്ന വാർത്ത മറ്റൊരു ന്യൂസ് കുറിപ്പിൽ കണ്ടു. എല്ലാം നല്ല തമാശ     ഹാ   ഹാ  എന്നിൽ കുളിർ കോരുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക