Image

ഗര്‍ഭപാത്രത്തില്‍ സൂചി നിക്ഷേപിച്ച സംഭവത്തില്‍ ആശുപത്രിക്ക്‌ 30 ലക്ഷം രൂപ പിഴ

Published on 12 June, 2017
ഗര്‍ഭപാത്രത്തില്‍ സൂചി നിക്ഷേപിച്ച സംഭവത്തില്‍ ആശുപത്രിക്ക്‌ 30 ലക്ഷം രൂപ പിഴ

ന്യൂദല്‍ഹി: ഓപ്പറേഷനിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സൂചി നിക്ഷേപിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക്‌ 30 ലക്ഷം രൂപ പിഴ ചുമത്തി. ദല്‍ഹിയിലെ ഉപഭോക്തൃ പരിഹാര കമ്മീഷനാണ്‌ വടക്കന്‍ ദല്‍ഹിയിലെ ശ്രീ ജീവന്‍ ആശുപത്രിക്കെതിരെ നടപടി എടുത്തത്‌. ഇതിനു പുറമെ മൂന്ന്‌ ലക്ഷം രൂപ ഓപ്പറേഷന്‌ വിധേയയായ യുവതിക്ക്‌ നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു.

മുപ്പത്‌ ലക്ഷം രൂപ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ്‌ കമ്മീഷന്റെ നിര്‍ദ്ദേശം .2009ല്‍ ദല്‍ഹി സ്വദേശിനി റുബീന പ്രസവത്തെ തുടര്‍ന്നാണ്‌ ആശുപത്രിയെ സമീപിച്ചത്‌. 

എന്നാല്‍ ഓപ്പറേഷന്‍ നടത്താന്‍ വേണ്ട ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന്‌ യുവതിയെ ഫാര്‍മസിസ്റ്റാണ്‌ ഓപ്പറേഷന്‍ ചെയ്‌തത്‌.

ഓപ്പറേഷനിടെ ഗര്‍ഭപാത്രത്തില്‍ സൂചി കുടുങ്ങിപ്പോകുകയായിരുന്നു. ഇത്‌ ആശുപത്രിയുടെ ഭാഗത്ത്‌ നിന്നും വന്ന വലിയ തെറ്റായിട്ടാണ്‌ കമ്മീഷന്‍ വിലയിരുത്തിയത്‌. തുടര്‍ന്നാണ്‌ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക