Image

ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത്‌ മന്ത്രിമാര്‍ പങ്കെടുത്തത്‌ വിവാദമായി

Published on 12 June, 2017
 ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത്‌ മന്ത്രിമാര്‍ പങ്കെടുത്തത്‌ വിവാദമായി

അഹമ്മദാബാദ്‌: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത്‌്‌ ഗുജറാത്ത്‌ മന്ത്രിമാര്‍. ശനിയാഴ്‌ച ഗുജറാത്തിലെ ബോട്ടാഡ്‌ ജില്ലയില്‍ നടന്ന ബാധ ഒഴിപ്പിക്കല്‍ പോലുള്ള ചടങ്ങിലാണ്‌ ഗുജറാത്ത്‌ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ പങ്കെടുത്തത്‌.

വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ്‌ ചുഡാസാമ, സ്ഥലകത്തെ എംഎല്‍എയും സാമൂഹ്യ നീതി മന്ത്രിയുമായ അത്മാറാം പര്‍മാര്‍ എന്നിവരാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. ഇരുമ്പ്‌ ചങ്ങലകള്‍ കൊണ്ട്‌ മര്‍ദ്ധിക്കുന്നത്‌ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്നത്‌ നോക്കിയിരിക്കുന്ന മന്ത്രിമാരുടെ വീഡിയോ പുറത്ത്‌ വന്നിരുന്നു. പ്രാദേശിക ബിജെപി യൂണിറ്റാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ബാധയൊഴിപ്പിക്കല്‍ ചടങ്ങല്ല അദൃശ്യ ശക്തികളെ ആരാധിക്കുന്ന ചടങ്ങിലാണ്‌ പങ്കെടുത്തതെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ്‌ ചുഡാസാമ രംഗത്തെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക