Image

കശാപ്പ്‌ നിരോധനം: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

Published on 12 June, 2017
കശാപ്പ്‌ നിരോധനം: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

ഷില്ലോങ്‌ : കന്നുകാലി കശാപ്പ്‌ നിയന്ത്രിച്ചുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. 

കേന്ദ്രസര്‍ക്കാര്‍ വിജഞാപനം അംഗീകരിക്കാനാകില്ലെന്ന്‌ നിയമസഭ ഏകകണ്‌ഠേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം വിളിച്ചുകൂട്ടിയ നിയമസഭയാണ്‌ പ്രമേയം പാസാക്കിയത്‌. 

നേരത്തെ കേരള നിയമസഭയും വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ മേഘാലയയില്‍ രണ്ട്‌ മുതിര്‍ന്ന നേതാക്കളടക്കം 5000 ത്തിലധികം പ്രവര്‍ത്തകര്‍ ബിജെപി വിട്ടതിന്‌ പിന്നാലെയാണ്‌ നിയമസഭ പ്രമേയവും പാസാക്കിയത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക