Image

പിജെബിഎസ് ക്വിസ് മത്സരം സംഘടിപ്പിച്ചു

Published on 12 June, 2017
പിജെബിഎസ് ക്വിസ് മത്സരം സംഘടിപ്പിച്ചു
   ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ബാലജനവിഭാഗമായ പിജെബിഎസിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം, ഡിബേറ്റ്, പഠനയാത്ര എന്നിവ സംഘടിപ്പിച്ചു. ജിദ്ദ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്വിസ് മത്സരങ്ങള്‍ക്ക് ഡിപിഎസ് സ്‌കൂള്‍ ഐടി ഫാക്കല്‍റ്റി കവിതാ സേനാപതി ക്വിസ് മാസ്റ്റര്‍ ആയിരുന്നു. 

വിവിധ വിഷയങ്ങളെ അധികരിച്ചു നടന്ന ക്വിസ് മത്സരത്തില്‍ ടീം ഇനത്തില്‍ അന്‍ഷു ഷിബു, ജസ്റ്റിന്‍ റോയ്, ക്രിസ്‌റ്റോസ് കോശി ഒന്നാം സ്ഥാനവും സെബിന്‍ സന്തോഷ്, അസ്മ സാബു, സാറ ജോസഫ് രണ്ടാം സ്ഥാനവും പ്രണവ് ഉണ്ണികൃഷ്ണന്‍, ദീപക് സന്തോഷ്, ദീപിക സന്തോഷ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

തുടര്‍ന്നു നടന്ന 'ഇന്ത്യന്‍ ജനാധിപത്യം പരാജയമോ വിജയമോ?'എന്ന വിഷയത്തെ അനുകരിച്ചു നടന്ന ഡിബേറ്റില്‍ നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം മേധാവി മുഹമ്മദ് ഷാ മോഡറേറ്റര്‍ ആയിരുന്നു. രണ്ടു ടീമുകള്‍ തമ്മില്‍ നടന്ന വളരെ വാശിയേറിയ സംവാദങ്ങള്‍ക്കൊടുവില്‍ ജോഷിന്‍ ജോസഫ്, ഐറിന്‍ ജോര്‍ജ് എന്നിവര്‍ ഒന്നാം സ്ഥാനവും രോഹന്‍ തോമസ്, അലന്‍ തോമസ് രണ്ടാം സ്ഥാനവും അന്‍ഷു ഷിബു, അസ്മ സാബു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷൊയബ് മുഹമ്മദ്, ശശി നായര്‍, മനോജ് മാത്യു എന്നിവര്‍ വിധികര്‍ത്താക്കളും ആരോണ്‍ ഷിബു അവതാരകനും ആയിരുന്നു. ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ വര്‍ഗീസ് ഡാനിയേല്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടികള്‍ക്ക് റോയ് ടി ജോഷുവ, നൗഷാദ് അടൂര്‍, സന്തോഷ് ജി നായര്‍, റഷീദ് തേക്കുതോട്, അലി തേക്കുതോട്, അനില്‍ ജോണ്‍, എന്‍.ഐ. ജോസഫ്, മാത്യു തോമസ്, പ്രണവം ഉണ്ണികൃഷ്ണന്‍, എബി ചെറിയാന്‍, സജി ജോര്‍ജ്ജ്, സഞ്ജയന്‍, അയൂബ്ഖാന്‍, സിയാദ് പടുതോടു, അനില്‍ പത്തനംതിട്ട, ഷിബു ജോര്‍ജ്, നിഷ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

പിജെബിഎസിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ സിപ്‌കോ കന്പനിയുടെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പ്ലാന്റിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക