ദുബായ്: യുഎഇ നാഷണല്‍ ചെസ് ചാന്പ്യന്‍പട്ടം മലയാളിയായ ഏഴുവയസുകാരന് സ്വന്തമാക്കി. എട്ടു വയസിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഏഴില്‍ ഏഴ് പോയിന്റും നേടിയാണ് അലക്സ് ജോര്‍ജ് ചാന്പ്യനായത്.
യുഎഇ നാഷണല്‍ ചെസ് ഫെഡറേഷന് ഫുജൈറ അല്‍ ബ്യസ്താന് ഹാളില്‍ സംഘടിപ്പിച്ച ചാന്പ്യന്ഷിപ്പില് വിവിധ എമിറേറ്റ്സുകളില്‍ നിന്നുള്ള ചാന്പ്യന്മാരാണ് ദേശീയ ചാന്പ്യന്ഷിപ്പില് മത്സരിച്ചത്.
കിഴക്കന്പലം സ്വദേശിയും റഷ്യന്‍ വ്യവസായിയുമായ ജോര്‍ജ് ജേക്കബിന്റെ പുത്രനാണ് അലക്സ് ജോര്‍ജ്. ദുബായില്‍ റെപ്റ്റ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും നിലവില്‍ അണ്ടര്‍ 8 ദുബായ് ചാന്പ്യനുമാണ് അലക്സ്. റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സെര്‍ഗെ കയ്മോവാണ് അലക്സിന്റെ പരിശീലകന്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന കേരള അണ്ടര്‍ 8 ചെസ് ചാന്പ്യന്ഷിപ്പില് അലക്സ് രണ്ടാമതെത്തിയിരുന്നു. റഷ്യന്‍ സ്വദേശിനി ലാലിത യെലെന് നൂര്‍ ആണ് അലക്സിന്റെ മാതാവ്.