Image

ദുബായ് കെ എംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി മൊബൈല്‍ മോര്‍ച്ചറിയും ജനറേറ്ററും സംഭാവന ചെയ്യും

Published on 12 June, 2017
ദുബായ് കെ എംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി മൊബൈല്‍ മോര്‍ച്ചറിയും ജനറേറ്ററും സംഭാവന ചെയ്യും
    ദുബായ്: കാസര്‍ഗോഡ് മുനിസിപ്പല്‍ സിഎച്ച് സെന്ററിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ദുബായ് കെ എംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി മൊബൈല്‍ മോര്‍ച്ചറിയും ജനറേറ്ററും സംഭാവന ചെയ്യും. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദുബായിലെത്തിയ മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാനുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മുനിസിപ്പല്‍ കമ്മിറ്റി പദ്ധതി പ്രഖ്യാപിച്ചത്. 

ഭാരവാഹികളായ ഫൈസല്‍ മുഹ്‌സിന്‍, ഹസ്‌കര്‍ ചൂരി, ഹസന്‍ പതിക്കുന്നില്‍, മജീദ് തെരുവത്ത്, ഹസൈനാര്‍ തോട്ടുംഭാഗം, സുബൈര്‍ കൊറക്കോട്, ഹാരിസ് സീനത്, സര്‍ഫ്രാസ് പട്ടേല്‍,ഖദര്‍ ബാങ്കോട്, തല്ഹത്,സഫവാന്‍ അണങ്കൂര്‍ , ശിഹാബ്, നവാസ്, സിനാന്‍, ഗഫൂര്‍ ഊദ്, ഫിറോസ് ബാങ്കോട്, കബീര്‍, നൗഫല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ദേര ക്രീക്ക് ഹോട്ടലില്‍ ഇഫ്താര്‍ സംഗമവും നടന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക