Image

പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പാ ഹൂസ്റ്റണില്‍ പ്രസംഗിയ്ക്കുന്നു-ജൂണ്‍ 16 നും 17നും

ജീമോന്‍ റാന്നി Published on 12 June, 2017
പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പാ ഹൂസ്റ്റണില്‍ പ്രസംഗിയ്ക്കുന്നു-ജൂണ്‍ 16 നും 17നും
ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ ദൈവശാസ്ത്ര ചിന്തകനുമായ വെരി.റവ.ഫാ.പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പായുടെ ദൈവവചന പ്രഘോഷണം ശ്രവിയ്ക്കുവാന്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഇന്ത്യന്‍ ക്രിസത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ(ICECH) ആഭിമുഖ്യത്തില്‍ ജൂണ്‍ 16, 17(വെള്ളി, ശനി) തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച്(12803, Sugar Ridge Blvd, Stafford, TX-77477) നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ 2017 ലാണ് പാറേക്കര അച്ചന്‍ തിരുവചനപ്രഘോഷണം നടത്തുന്നത്. വൈകുന്നേരം 6 മുതല്‍ 9 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടു കൂടി ആരംഭിയ്ക്കും.
 എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ രക്ഷാധികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിയ്ക്കും.

സ്വതസിദ്ധമായ ശൈലിയില്‍ ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിയ്ക്കുന്ന ഈ വൈദിക ശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിയ്ക്കുന്നതിനും കണ്‍വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ജാതി മതഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 18 ന് ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് സെന്റ് ജോണ്‍സ് ക്‌നാനായ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(802, Brand Lane, Stafford, TX-77477) വച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കും തിരുവചന ധ്യാനത്തിനും അച്ചന്‍ നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

വെരി.റവ.സഖറിയാ പുന്നൂസ് കോറെപ്പിസ്‌ക്കോപ്പാ-281-261-1127
റവ.കെ.ബി.കുരുവിള- 281 636 0327
രവി വര്‍ഗീസ് പുളിമൂട്ടില്‍- 281 499 4593
അനൂപ് ചെറുകാട്ടൂര്‍-727 255 3650

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പാ ഹൂസ്റ്റണില്‍ പ്രസംഗിയ്ക്കുന്നു-ജൂണ്‍ 16 നും 17നുംപൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പാ ഹൂസ്റ്റണില്‍ പ്രസംഗിയ്ക്കുന്നു-ജൂണ്‍ 16 നും 17നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക