Image

ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് നൂനു എക്‌സ്‌ചേഞ്ച് ഇഫ്താര്‍ സംഗമങ്ങളും, കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു

ജഗത്കൃഷ്ണകുമാര്‍ Published on 13 June, 2017
ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് നൂനു എക്‌സ്‌ചേഞ്ച് ഇഫ്താര്‍ സംഗമങ്ങളും, കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു
ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ്,  നൂനു എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും നൂനു എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റുകളിലുമായി പത്തോളം ഇഫ്താര്‍ സംഗമങ്ങളും, ഇഫ്താര്‍ കിറ്റ് വിതരണവും സംഘടിപ്പിക്കുമെന്ന് ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

പുണൃ മാസമായ റംസാനിന്റെ അവസാന നാളുകളില്‍ നോന്‍പു തുറയും സൗഹൃദ സംഗമങ്ങളും തികച്ചും അര്‍ഹരായവര്‍ക്കും അനുയോജൃമായ ഇടങ്ങളിലും സംഘടിപ്പിക്കുക എന്ന രീതി എല്ലാ വര്‍ഷവും ചെയ്യുന്ന പോലെ ഇത്തവണ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ ചെയ്യുക എന്ന ലക്ഷൃത്തോടെയാണ്  പത്തിലധികം ദിവസങ്ങള്‍ തുടര്‍ച്ചയായി ഇഫ്താര്‍ വിരുന്നുകളും സൗഹൃദസംഗമങ്ങളും സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് സല്‍മാബാദ്  നൂനു എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റില്‍ നിന്നും ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു കൊണ്ടു  ഇതിനു തുടക്കം കുറിക്കും.
ഇതിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഷൈജു, മനോജ്, പ്രജില്‍, ടിറ്റോ, അജി ചാക്കോ, കിരീടം ഉണ്ണി, സുബിന്‍, നവീന്‍, അനു എബ്രഹാം, ശ്യാം ദാസ്, മണിക്കുട്ടന്‍ എന്നിവരടങ്ങുന്ന വിശാലമായ കമ്മറ്റി രൂപീകരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക