Image

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് മീറ്റിംഗില്‍ ഡോ. ഫിലിപ്പ് പി. തോമസ് പ്രസംഗിക്കുന്നു

ജോയി തുമ്പമണ്‍ Published on 13 June, 2017
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് മീറ്റിംഗില്‍ ഡോ. ഫിലിപ്പ് പി. തോമസ് പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍: ജൂണ്‍ 17-ന് വൈകിട്ട് 6.30-ന് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍, എച്ച്.പി.എഫിന്റെ വകയായി നടക്കുന്ന പ്രത്യേക മീറ്റിംഗില്‍ റവ.ഡോ. ഫിലിപ്പ് പി. തോമസ് പ്രഭാഷണം നടത്തുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഡോ. ഫിലിപ്പ് പി. തോമസ് ഗ്രന്ഥകാരനും അറിയപ്പെടുന്ന അപ്പോളജറ്റിക്‌സുമാണ്.

ഹൂസ്റ്റണ്‍ പട്ടണത്തിലും പരിസര പ്രദേശത്തുമുള്ള 14 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. പ്രേക്ഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഐക്യകൂട്ടായ്മകള്‍, സംയുക്ത ആരാധനകള്‍, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഈ മീറ്റിംഗുകള്‍ക്ക് സഭാ ശുശ്രൂഷകന്മാരും, സഭാ പ്രതിനിധികളും നേതൃത്വം കൊടുത്തുവരുന്നു.

ഈവര്‍ഷം പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് -പ്രസിഡന്റ്, റവ. ജോമോന്‍ ഐപ് -വൈസ് പ്രസിഡന്റ്, ജോണ്‍ മാത്യു - സെക്രട്ടറി, കോശി തോമസ് -ട്രഷറര്‍, റവ. റോയിമോന്‍ കോശി -മ്യൂസിക് കോര്‍ഡിനേറ്റര്‍, ജോയി തുമ്പമണ്‍ - മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം: 845 സ്റ്റാഫോര്‍ഡ് ഷെയര്‍ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ് - 77477.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക