Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ചില പരിസ്ഥിതി ചിന്തകള്‍’

മണ്ണിക്കരോട്ട് Published on 13 June, 2017
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ചില പരിസ്ഥിതി ചിന്തകള്‍’
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ജൂണ്‍ സമ്മേളനം 11-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ‘ചില പരിസ്ഥിതി ചിന്തകള്‍’ എന്ന വിഷയത്തെക്കുറിച്ച് ജെയിംസ് ചാക്കൊ മൂട്ടുങ്കലിന്റെ പ്രഭാഷണവും ജോസഫ് തച്ചാറയുടെ ‘സര്‍പ്പം’ എന്ന കഥയുമായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. പ്രാരംഭമായി ഇന്ന് ലോകത്ത് പ്രത്യേകിച്ച് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചുരുക്കമായി സംസാരിച്ചു. തുടര്‍ന്ന് ചര്‍ച്ചാവിഷയമായ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ജെയിംസ് ചാക്കൊ മുട്ടുങ്കല്‍ പ്രബന്ധം അവതരിപ്പിച്ചു. അന്തരിച്ച പ്രശ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ ഭൂമിയ്‌ക്കൊരു ചരമഗീതം എന്ന കവിതയിലെ പ്രസക്ത ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. മനുഷ്യനു ജീവിക്കാന്‍ വായു കഴിഞ്ഞാല്‍ ഏറ്റവും വലിയ ആവശ്യം ജലമാണ്. അത് ആവശ്യത്തിന് കിട്ടാനില്ല. കാലങ്ങളുടെ ഗതി മാറി. പൂവൊ കനിയൊ കതിരൊ പണ്ടത്തെപോലെ ഇന്ന് കാണാനില്ല. പുഴയില്‍ വെള്ളമില്ല. ഒ.എന്‍.വിയുടെ കവിതയിലെപ്പോലെ ഇന്ന് പ്രപഞ്ചത്തിന്റെ പ്രകൃതി അപ്പാടെ മാറിക്കൊണ്ടിരിക്കുന്നു. ജെയിംസ് പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

കേരളത്തില്‍ “44 നദികളും 70 ലക്ഷം കിണറുകളും അതിലേറെ കുളങ്ങളും ഉണ്ടെന്ന് അഭിമാനിച്ച മലയാളികള്‍. കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും വ്യപ്തിയും ഇരട്ടിയിലധികമായി. 90 ശതമാനം പ്രകൃതി ദുരന്തങ്ങളും ജലവുമായി ബന്ധപ്പെട്ടതാണ്. ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഐ.പി.സി.സി. (Inter Governmental Pannel on Climet change) പ്രഖ്യാപിച്ചിരിക്കുന്നത്. ... ഒരാള്‍ക്ക് ഒരു ദിവസം കുടിക്കാനും കുളിക്കാനും എല്ലാംകൂടി 135 ലിറ്റര്‍ വെള്ളം മതിയെന്നാണ് ഡബ്ല്യു.എച്ച്.ഒ. യുടെ കണക്ക്. പക്ഷേ കേരളത്തില്‍ 335 ലിറ്റര്‍ വെള്ളമാണ് ശരാശരി ഒരാള്‍ ഒരു ദിവസം ഉപയോഗിക്കുന്നത്. ... പ്രകൃതിയെ നശിപ്പിക്കുന്ന ഇന്നിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ കേരളവും ഈ ലോകം മൊത്തവും വരുംനാളുകളില്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് പോകുമെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.“ ജെയിംസ് അറിയിച്ചു.

പരിസ്ഥിതി മലിനീകരണം, ചൂഷണം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാം പ്രബന്ധകാരന്‍ പ്രസ്താവിച്ചു. ഒപ്പം ഈ പ്രശ്‌നങ്ങളുടെയൊക്കെ നിവാരണമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കാനും മറന്നില്ല. ചര്‍ച്ചയില്‍ ഓരോരുത്തരം നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ അനുഭവങ്ങളിലൂടെ വ്യക്തമാക്കി.

തുടര്‍ന്ന് ജോസഫ് തച്ചാറ ‘സര്‍പ്പം’ എന്ന അദ്ദേഹത്തിന്റെ കഥ അവതരിപ്പിച്ചു. ഒരുദിവസം അന്തോണി എന്ന വയോധികന്‍ ദേവി ക്ഷേത്രത്തിനടുത്തുവച്ച് ഒരു സര്‍പ്പത്തെ കാണുന്നതും ദേവിയെ മനസ്സില്‍ ധ്യാനിച്ച് സര്‍പ്പ ദംശനത്തില്‍നിന്ന് രക്ഷപെടുകയും ചെയ്യുന്നതാണ് കഥ. ഇവിടെ അന്തോണിയുടെ മനസ്സിന്റെ ദുര്‍ബലത കഥാകൃത്ത് ചിത്രീകരിച്ചിട്ടുണ്ട്.

നൈനാന്‍ മാത്തുള്ള ആയിരുന്നു മോഡറേറ്റര്‍. പൊതു ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, തോമസ് വൈക്കത്തുശ്ശേരി, ടോം വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ജി. പുത്തന്‍കുരിശ്, ടി. എന്‍. ശാമുവല്‍, തോമസ് ചെറുകര, അജി നായര്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ചില പരിസ്ഥിതി ചിന്തകള്‍’മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ചില പരിസ്ഥിതി ചിന്തകള്‍’മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ചില പരിസ്ഥിതി ചിന്തകള്‍’
Join WhatsApp News
സാഹിത്യ ശിഷ്യൻ 2017-06-14 16:43:27
ഞാൻ അങ്കോട് മൂവ് ആകാൻ ചിന്തിക്കുന്നു. ഞാൻ മലയാളം സൊസൈറ്റിയിലോ, റൈറ്റേഴ്‌സ്  ഫോറാത്തിലോ വരാൻ ആഗ്രഹിക്കുന്നു. ഏതാ നല്ലതു? നിസ്പക്ഷമായി ഒന്ന്  പറയാമോ?  ഏതിലാണ്  നല്ല അറിവുള്ള ആൾക്കാർ  വരുന്നത് ? ഏതിലാണ്  നല്ല ചിട്ടയായി, നീതി നിഷ്ടമായി, സത്യാ സന്ദമായ്, തുല്യ പരിഗണനയിൽ സമ്മളനം നടക്കുന്നത് ?  ഭാരവാഹികൾ ആണെന്നും പറഞ്ഞു വലിയ വേദിയിൽ കയറി സദ കുത്തിയിരുന്ന്  ബോസിസം കാട്ടുന്ന പ്രസ്ഥാനം ആകരുത്.  ഇതിൽ ഏതാണ് നല്ലതു. മാന്യന്മാർക്  പോകാൻ പറ്റുന്നത്  എന്ന്  അനുഭവസ്ഥർ  ഇവിട പറയുക.  രണ്ടു പ്രസ്ഥാന മാകുമ്പോൾ  അല്പം ഹെൽത്തി  കോമ്പറ്റിഷൻ  നല്ലതാണു.  ഏതായാലും  നല്ലതിൽ  ഒരംഗം  ആകാനാണ്  പ്ലാൻ . 
സാഹിത്യ സ്‌നേഹി 2017-06-14 00:24:42
മലയാളം സൊസൈറ്റിയുടെ ഒരു ഭാഗം ആണോ houston കേരളം റൈറ്റർ ഫോറം? അല്ലാ  രണ്ടും രണ്ടാനങ്ങിൽ ഏതാ വലിയതും നല്ലതും .    ഏതിലാണ് , നല്ല സാഹിത്യകാരന്മാർ?  രണ്ടു കൂട്ടരും ബുക്കുകൾ ഇറക്കുനായി വാർത്ത കണ്ടു.  എന്നാൽ റൈറ്റർഫോറം  ബുക്ക് എവിടാ കിട്ടുക?  മലയാളം സൊസൈറ്റി സ്ഥിരം അധികാരി നിങ്ങൾ ആണോ ? 
നിങ്ങളുടൈ  രണ്ടു സംഖടനയുട സ്ഥിരം എല്ലാ മാസത്തിലും തച്ചാറ സ്റ്റോറി വായിക്കുന്നതായി കാണുന്നു. ന്യൂസിൽ  കാണുന്നതാ. അതെന്താ അങ്ങനായി. മറ്റാരും ഇല്ല അല്ലൈ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക