Image

മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമര്‍ദ്ദനം: ഭാര്യയ്‌ക്കും മകള്‍ക്കും വിഷം നല്‍കി തൊഴിലാളി ആത്മഹത്യ ചെയ്‌തു

Published on 13 June, 2017
മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമര്‍ദ്ദനം: ഭാര്യയ്‌ക്കും മകള്‍ക്കും വിഷം നല്‍കി തൊഴിലാളി ആത്മഹത്യ ചെയ്‌തു


പരവൂര്‍: മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത്‌ തൊഴിലാളി ഭാര്യയ്‌ക്കും മകള്‍ക്കും വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്‌തു. വിഷം കഴിച്ച ഭാര്യയും മകളും അതീവ ഗുരുതര നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

നെടുങ്ങോലം വട്ടവിള വീട്ടില്‍ ബാലചന്ദ്രന്‍ ആണ്‌ ആത്മഹത്യ ചെയ്‌തത്‌. ബാലചന്ദ്രന്റെ ഭാര്യ സുനിത, മകള്‍ അഞ്‌ജു ചന്ദ്രന്‍ എന്നിവര്‍ ഗുരുതരാവസ്ഥയിലുള്ളത്‌. പരവൂര്‍ മഞ്ചാടിമൂട്ടിലെ സുമ റൈസ്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ്‌ ബാലചന്ദ്രന്‍. ഇവിടെ നിന്ന്‌ പണം കാണാതായതുമായി ബന്ധപ്പെട്ടു ചിലര്‍ വീട്ടിലെത്തുകയും വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്‌തു.

ബഹളവും നിലവിളിയും കേട്ട്‌ തൊട്ടടുത്ത്‌ സബ്‌ ട്രഷറിയില്‍ ജോലിയിലായിരുന്ന പോലീസുകാരന്‍ വിവരം പരവൂര്‍ പോലീസില്‍ അറിയിച്ചു. പോലീസെത്തി ബാലചന്ദ്രനെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകുകയും തുടര്‍ന്ന്‌ ഭാര്യയും ബന്ധുക്കളും എത്തി ബാലചന്ദ്രനെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ്‌ രാത്രി മൂവരും വിഷം കഴിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക