Image

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ലക്ഷ്യം സൂചിപ്പിച്ച്‌ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിര രൂപരേഖ

Published on 14 June, 2017
കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ലക്ഷ്യം സൂചിപ്പിച്ച്‌ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിര രൂപരേഖ


തിരുവനന്തപുരം: ബിജെപിയുടെ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയ്‌ക്ക്‌ ഓഫീസ്‌. ബിജെപിക്ക്‌ കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനുമാണ്‌ ആ ഓഫീസ്‌. ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ ഒരാഴ്‌ച്ച മുമ്പ്‌ തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസുള്ളത്‌.

ഏഴുനിലകളായിരിക്കും കെട്ടിടത്തിന്‌ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനപ്രസിഡന്റിന്റെയും ഓഫീസ്‌ ഒന്നാം നിലയിലായിരിക്കും. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്‌ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ്‌ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ്‌. തറക്കല്ലിടുന്നത്‌ പുതിയ സര്‍ക്കാരിന്‌ കൂടി വേണ്ടിയാണെന്ന്‌ അമിത്‌ ഷാ ചടങ്ങിനിടെ പറഞ്ഞിരുന്നു.

മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജൂണ്‍ നാലിനാണ്‌ മടങ്ങിയത്‌. അവസരത്തിനൊത്ത്‌ കേരളത്തിലെ ബിജെപി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പ്‌ നേതാക്കള്‍ക്ക്‌ അമിത്‌ ഷാ നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക