Image

തമിഴ്‌നാട്‌ നിയമസഭയില്‍ കയ്യാങ്കളി

Published on 14 June, 2017
തമിഴ്‌നാട്‌ നിയമസഭയില്‍ കയ്യാങ്കളി


ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എമാര്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ കോഴ വാങ്ങിയതായുള്ള വെളിപ്പെടുത്തല്‍ സഭാസമ്മേളനം തുടങ്ങിയ ദിവസം കയ്യാങ്കളിയില്‍ കലാശിച്ചു. പ്രതിപക്ഷമായ ഡിഎംകെയും നേതാവ്‌ സ്റ്റാലിനും അണ്ണാഡിഎംകെ എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമി പക്ഷത്തിന്‌ വോട്ട്‌ ചെയ്യാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന്‌ ആവശ്യപ്പെട്ടു. 

എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന സ്‌പീക്കര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ നേതാവ്‌ എംകെ സ്റ്റാലിന്‍ അടക്കം എംഎല്‍എമാരെ സ്‌പീക്കര്‍ പി ധനപാല്‍ പുറത്താക്കി.

പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയ്‌ക്ക്‌ പുറത്തിറങ്ങി പ്രതിഷേധിച്ചു. എംഎല്‍എമാര്‍ വില്‍പനയ്‌ക്ക്‌ എന്ന ബോര്‍ഡ്‌ തൂക്കിയാണ്‌ സ്റ്റാലിനും സംഘവും പ്രതിഷേധിച്ചത്‌. പ്രതിഷേധിച്ച സ്റ്റാലിനേയും സംഘത്തേയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ജനാധിപത്യത്തെ മുക്കികൊല്ലുന്നതാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. ചാനലിന്റെ ഒളിക്യാമറയില്‍ രണ്ട്‌ അണ്ണാഡിഎംകെ എല്‍എമാര്‍ കോഴ വാങ്ങിയ വിവരം വെളിപ്പെടുത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്നാണ്‌ സ്റ്റാലിന്റെ ആവശ്യം.

ജയലളിതയുടെ മരണശേഷം ഒപിഎസ്‌ തിരിഞ്ഞതോടെ അണ്ണാഡിഎംകെ എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ശശികലപക്ഷം കൈക്കൂലി നല്‍കിയതായി മഥുരൈ സൗത്ത്‌ എംഎല്‍എ എസ്‌എസ്‌ ശരവണനാണ്‌ വെളിപ്പെടുത്ത!ിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക