Image

സമുദായത്തെ ഉന്നതിയിലേക്കു വഴി നടത്തിയ നല്ല ഇടയന്‍: ജോസ് കണിയാലി, ബേബി ഊരാളില്‍

Published on 14 June, 2017
സമുദായത്തെ ഉന്നതിയിലേക്കു വഴി നടത്തിയ നല്ല ഇടയന്‍: ജോസ് കണിയാലി, ബേബി ഊരാളില്‍
ക്‌നാനായ കത്തോലിക്കര്‍ക്ക് ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കു വഴികാട്ടിയായി പ്രവാചക തുല്യമായ നെത്രുത്വത്തിലൂടൈഉന്നതങ്ങളിലേക്കു നയിച്ച നല്ല ഇടയനാണു കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നു ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്മുന്‍ പ്രസിഡന്റുമാരായ ജോസ് കണിയാലി, ബേബി ഊരാളില്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
കെ.സി.സി.എന്‍. എ. യുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എന്നും മാര്‍ഗദീപമായിരുന്നു. സംഘടയുടെ വളര്‍ച്ചക്കും കെട്ടുറപ്പിനും പിതാവ് വലിയ സംഭാവനകള്‍ നല്‍കി-ഇരുവരും അനുസ്മരിച്ചു.
സീറോ മലബാര്‍ സഭയുമൊത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിനു വഴിയൊരുക്കിയത് കുന്നശേരി പിതാവായിരുന്നുവെന്നു ബേബി ഊരാളില്‍ അനുസമരിച്ചു. ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. ആദ്യമായി ഒരു വൈദികനെ അമേരിക്കയില്‍ സേവനത്തിനു അയച്ചത് അദ്ധേഹമാണു്-ഫാ. ചൊള്ളമ്പേല്‍. ആ തുടക്കത്തില്‍ നിന്നാണു അമേരിക്കയില്‍ രൂപതക്കു ആരംഭമായത്.
ക്‌നാനായമിഷനുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം പ്രാദേശിക ബിഷപ്പുമാരെ നേരിട്ടു പോയി കണ്ടു. ന്യു യോര്‍ക്ക് ആര്‍ച്ച്ച് ബിഷപ്പുമായും ബ്രൂക്ക്‌ളിന്‍ ബിഷപ്പുമായി ചര്‍ച്ച നടത്താന്‍ തിരുമേനിക്കൊപ്പം താനും പോയിരുന്നു. മിഷന്റെ ആവശ്യകതയും സമുദായത്തിന്റെ പ്രത്യേകതയുമൊക്കെ അദ്ധേഹം ബിഷപ്പുമാര്‍ക്ക് വിശദീകരിച്ചു കൊടുത്തു അവരുടെ പിന്തുണ ആര്‍ജിച്ചു. റോക്ക് ലാന്‍ഡ് കമ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കാനും തിരുമേനി ഏറെ പിന്തുണ നല്‍കി.
കെ.സി.സി.എന്‍.എ പ്രസിഡന്റു സ്ഥാനം ഒഴിഞ്ഞപ്പോല്‍ പിതാവ് അയച്ച കത്തില്‍ 'നാം ഇരുവരും ഒരേ വേവ് ലെങ്ങ്തില്‍ ചിന്തിക്കുന്നവ'രാണെന്നു പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
പിതാവിന്റെ നെത്രുത്ത്വത്തില്‍ സമുദായം കൈവരിച്ച നേട്ടങ്ങള്‍ ജോസ് കണിയാലിയും അനുസ്മരിച്ചു. യുവജനതയെ അദ്ധേഹം നിര്‍ലോപം പ്രോത്സാഹിപ്പിച്ചു. യൂത്ത് ലീഗ് വളര്‍ന്നത് അദ്ധേഹത്തിന്റെ ശ്രമഫലമായാണ്. എല്ലാവരുമായും ഒത്തു പോകുമ്പോഴും സമുദായത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ധേഹം തയ്യാറായതുമില്ല-കണിയാലി ചൂണ്ടിക്കാട്ടി.
സമുദായത്തെ ഉന്നതിയിലേക്കു വഴി നടത്തിയ നല്ല ഇടയന്‍: ജോസ് കണിയാലി, ബേബി ഊരാളില്‍
സമുദായത്തെ ഉന്നതിയിലേക്കു വഴി നടത്തിയ നല്ല ഇടയന്‍: ജോസ് കണിയാലി, ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക