സിഡ്നി: നോര്‍ത്ത് വെസ്റ്റ് സിഡ്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ഫ്രണ്ട്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി സ്റ്റെനി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ബേബി ജോസഫ് (വൈസ് പ്രസിഡന്റ്), സംഗീത കാര്ത്തികേയന് (സെക്രട്ടറി), ജിനി ഗാന്ധി (പിആര്‍ഒ), ജോസ് ചാക്കോ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പി. കാര്ത്തികേയന്, ലിജോ ജോണ്‍ ,ജോണിക്കുട്ടി തോമസ്, രഞ്ജിത് രാധാകൃഷ്ണന് ,കൃഷ്ണ കിട്ടു,ഗീവര്‍ഗീസ് കൊള്ളന്നൂര്‍,സുരേഷ് ബാബു,കാരായി സത്യന്, പ്രദീപ് നായര്‍, ഷാജു പോള്‍,ടോമി ജോസ് എന്നിവരേയും തെരഞ്ഞെടുത്തു.
മേയ് 21ന് കെല്ലി വില്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ജോണികുട്ടി തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോസ് ചാക്കോ വരവുചെലവ് കണക്കും അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ലിജോ ജോണ്‍ പ്രസംഗിച്ചു. തുടര്‍ന്നു പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ അവലോകനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഷട്ടില്‍ ടുര്‍ണമെന്റും ഓഗസ്റ്റ് 27ന് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 16ന് വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ