Image

ചേര്‍ത്തല സംഗമം 24ന്; ഗായകന്‍ വില്‍സ്വരാജ് മുഖ്യാതിഥി

Published on 14 June, 2017
ചേര്‍ത്തല സംഗമം 24ന്; ഗായകന്‍ വില്‍സ്വരാജ് മുഖ്യാതിഥി


      ലണ്ടന്‍: മൂന്നാമത് ചേര്‍ത്തല സംഗമത്തിന് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് മുഖ്യാതിഥിയാകും. ജൂണ്‍ 24ന് (ശനി) സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ ബ്രാഡ് വെല്‍ കമ്യൂണിറ്റി സെന്ററിലാണ് സംഗമം. 

സ്‌കൂള്‍, കോളജ് കാലഘട്ടത്തിലെ ഓര്‍മകളും നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച്, അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ് .

ബെറ്റര്‍ ഫ്രെയിംസിന്റെ ബാനറില്‍ യുകെയില്‍ വിജയകരമായി സംഗീത പര്യടനം നടത്തുന്ന അനുഗ്രഹീത ഗായകന്‍ വില്‍സ്വരാജ് ആണ് ഇത്തവണത്തെ മുഖ്യാതിഥി. യേശുദാസ് ആലപിച്ച ശാസ്ത്രീയ/അര്‍ധശാസ്ത്രീയ ഗാനങ്ങള്‍ വില്‍സ്വരാജ് ആലപിക്കുന്നത് വളരെ അനായാസമായാണ്. ഇത്രയും അനായാസമായി ആ ഗാനങ്ങള്‍ അതിന്റെ ഒറിജിനാലിറ്റി ചോര്‍ന്നുപോകാതെ നിഷ്പ്രയാസം ആലപിക്കുന്ന വേറൊരു ഗായകന്‍ മലയാളത്തില്‍ കാണുകയില്ല. യുകെ മലയാളികള്‍ ഇറക്കിയ ഓര്‍മയില്‍ ഒരോണം എന്ന ആല്‍ബത്തിലെ മുഖ്യ ഗായകനും അദ്ദേഹമായിരുന്നു. വില്‍സ്വരാജ് എത്തുന്നതോടെ സംഗമം അവിസ്മരണീയമായ ഒരു കലാ വേദി ആക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തല സ്വദേശികള്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക