Image

മാതൃഭാഷാ പഠന പദ്ധതി: പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു

Published on 14 June, 2017
മാതൃഭാഷാ പഠന പദ്ധതി: പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. നാല് മേഖലകളിലായി മേഖലാ മാതൃഭാഷാ സമിതികളുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ഓരോ മേഖലകളിലേയും മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മാജിക് ഷോയും പരിപാടിയുടെ ഭാഗമായിരിക്കും.

അബുഹലീഫ മേഖലയിലെ പഠന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 15ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് അബുഹലീഫ കല സെന്ററിലും ഫഹാഹീല്‍ മേഖലയിലെ പ്രവേശനോത്സവം 16ന് (വെള്ളി) വൈകുന്നേരം 4.30ന് മംഗഫ് കല സെന്ററിലും നടക്കും. 

ഈ വര്‍ഷത്തെ മലയാളം ക്ലാസുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും അധ്യാപകരായി സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ളവരും ക്ലാസുകള്‍ക്ക് സ്ഥലസൗകര്യം നല്‍കാന്‍ താല്പര്യമുള്ളവരും താഴെ കൊടുത്തിരിക്കുന്ന നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

അബാസിയ 97910261, 60383336, 24317875, സാല്‍മിയ 66284396, 55484818, അബു ഹലീഫ 51358822, 66097405, ഫഹാഹീല്‍ 66628157, 60778686.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക